സമകാലിക മലയാളം ഡെസ്ക്
വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഡ്രാഗൺ ഫ്രൂട്ട് ഇപ്പോൾ കേരളത്തിലും സുലഭമായി ലഭിക്കുന്നുണ്ട്.
രുചിയേറെയുള്ളതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരും കൂടുതലാണ്.
എന്നാൽ രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്.
കൊഴുപ്പ് രഹിതവും ഉയർന്ന നാരുകളുമടങ്ങിയ പഴം കൂടിയാണിത്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിയും.
കുടലിലെ പ്രോബയോട്ടിക്‌സ് എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഴം കൂടിയാണിത്. ഇത് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തു.
ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും
ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പഴം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates