ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്തൂ

സമകാലിക മലയാളം ഡെസ്ക്

കാരറ്റ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ പച്ചക്കറികളിലൊന്നാണ്.

Carrot juice | Pinterest

വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, ഫൈബർ, ബീറ്റാ-കരോട്ടീൻ തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന കാരറ്റ് ജ്യൂസ് ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും.

Carrot juice | Pinterest

ദിവസവും ഫ്രഷ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത് എന്ന് നോക്കാം.

Carrot juice | Pinterest

ആന്റിഓക്സിഡന്റ് അളവ് കൂട്ടുന്നു

ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ആന്റിഓക്സിഡന്റിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

Carrot juice | Pinterest

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Carrot juice | Pinterest

വിറ്റാമിനും മിനറലുകളും

വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ചശക്തി കൂട്ടാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Carrot juice | Pinterest

ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പം

ദിവസവും ഡയറ്റിൽ എളുപ്പം ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ ക്യാരറ്റിൽ കലോറി വളരെ കുറവാണ്.

Carrot juice | Pinterest

ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഫൈബർ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഉണ്ടാവുന്നതിനെ തടയുകയും, ഊർജ്ജം കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Carrot juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika