ഉണക്കമുന്തിരി ചേർത്ത പാൽ കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യവും പോഷകഗുണങ്ങളും ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് ഉണക്കമുന്തിരി കുതിർത്ത പാൽ.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ഗ്ലാസ് ചൂടു പാലിൽ കുതിർത്ത ഉണക്കമുന്തിരി ചേർത്ത് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഉണക്കമുന്തിരിയിൽ പോഷകങ്ങൾ ധാരാളമുണ്ട്. ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ഇതിൽ ധാരാളമുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും വൈറ്റമിൻ ഡിയുടെയും കലവറയായ പാലിൽ ഉണക്കമുന്തിരി കുതിര്‍ക്കുമ്പോൾ പോഷകഗുണങ്ങൾ ഇരട്ടിയാവുന്നു.

പ്രതീകാത്മക ചിത്രം | AI Generated

രുചി മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറിയ ഇത് രാത്രിയിൽ കുടിക്കാൻ പറ്റിയ മികച്ച ഒരു പാനീയമാണ്.

പ്രതീകാത്മക ചിത്രം | AI Generated

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു

ഉണക്കമുന്തിരിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും ഓക്സീകരണ സമ്മർദം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ദഹനത്തിനു സഹായകം

ലാക്സേറ്റീവ് ഗുണങ്ങളുള്ള ഉണക്കമുന്തിരി ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. പാലിൽ കുതിർക്കുമ്പോൾ ഇവയുടെ ഫലപ്രാപ്തി കൂടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ചർമത്തിന്റെ ആരോഗ്യം

ഉണക്കമുന്തിരിയിലടങ്ങിയ വൈറ്റമിനുകളും ധാതുക്കളും പ്രത്യേകിച്ച് വൈറ്റമിൻ സി, ചർമത്തെ തിളക്കമുള്ളതാക്കുന്നു. പതിവായി ഈ പാനീയം കുടിക്കുന്നത് മുഖക്കുരു, മുഖത്തെ പാടുകൾ, പ്രായമാകലിന്റെ ലക്ഷണങ്ങൾ ഇവയെ കുറയ്ക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഉറക്കം മെച്ചപ്പെടും

ഉണക്കമുന്തിരിയും പാലും ഉറക്കം ലഭിക്കാൻ സഹായിക്കും. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ, ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. പാലും ശാന്തതയേകുന്ന പാനീയമാണ്. ഇത് ഉറങ്ങാൻ കിടക്കും മുൻപ് കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും.

പ്രതീകാത്മക ചിത്രം | AI Generated

കൊളസ്ട്രോൾ കുറയ്ക്കുന്നു

പാലിൽ ഉണക്കമുന്തിരി കുതിർത്ത് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഉണക്കമുന്തിരിയിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ആന്റിഓക്സിഡന്റുകളാവട്ടെ കൊളസ്ട്രോൾ കുറയ്ക്കും. ഇവ രണ്ടും ചേരുമ്പോൾ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | pinterest

എല്ലുകളുടെ ആരോഗ്യം

ഉണക്കമുന്തിരി കുതിർത്ത പാൽ പതിവായി കുടിക്കുന്നത്. ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യത തടയുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

ഊർജമേകുന്നു

ഉണക്കമുന്തിരി നാച്വറൽ ഷുഗറിന്റെ ഉറവിടമാണ്. ഇത് വളരെ പെട്ടെന്ന് ഊർജമേകും. പാലുമായി ചേരുമ്പോൾ പാലിലടങ്ങിയ പ്രോട്ടീനുകൾ ഈ ഊർജം ഏറെ നേരം നിലനിർത്താന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

വിഷാംശങ്ങളെ നീക്കുന്നു

ഉണക്കമുന്തിരി കുതിർത്ത പാൽ ഒരു നാച്വറൽ ഡീടോക്സിഫയർ ആണ്. നാരുകൾ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ നീക്കുമ്പോൾ ആന്റിഓക്സിഡന്റുകൾ കോശങ്ങൾക്കുണ്ടാകുന്ന ക്ഷതം തടയുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ മികച്ച ഒരു പാനീയമാണിത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File