സമകാലിക മലയാളം ഡെസ്ക്
ഒരു കാലത്ത് സാധാരണക്കാരന്റെ ഊർജപാനീയമായി കണക്കാക്കിയിരുന്ന കഞ്ഞിവെള്ളം ഇന്ന് ആരോഗ്യഗുണങ്ങളുടെ പേരിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
അരി വേവിക്കുമ്പോൾ ലഭിക്കുന്ന ഈ വെള്ളത്തിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
പതിവായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഞ്ഞിവെള്ളത്തിൽ സ്റ്റാർച്ച് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
കഞ്ഞിവെള്ളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കുന്നു. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.
കഞ്ഞിവെള്ളത്തിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ കോശങ്ങളെ സംരക്ഷിക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കഞ്ഞിവെള്ളത്തിൽ ഉണ്ട്. ഇത് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കി ചർമ്മം തിളക്കമുള്ളതാക്കുന്നു.
ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നതിന് കൊളാജൻ ആവശ്യമാണ്. ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് കൊളാജൻ ഉത്പാദനം കൂട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates