ആരോഗ്യത്തിന് ഈ 'ഓൾ ഇൻ വൺ' ഡ്രിങ്ക് കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

ആയുർവേദ പ്രകാരം ഒരുപാട് ഗുണങ്ങളുള്ള, രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കാവുന്ന ഒരു പാനീയമാണ് മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ.

Turmeric milk | Pinterest

പാലിന്റെ രുചി ഇഷ്ടമില്ലാത്തവർക്കും മഞ്ഞൾ ചേർത്താൽ ബുദ്ധമുട്ടില്ലാതെ കുടിക്കാം.

Turmeric milk | Pinterest

ഗോൾഡൻ മിൽക് എന്നാണ് ഇത് അറിയപ്പെടുന്നത്. നിറം കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ഈ പേര് ശരിയാണ്.

Turmeric milk | Pinterest

രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിച്ചാലുണ്ടാകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം.

Turmeric milk | Pinterest

നല്ല ഉറക്കം ലഭിക്കുന്നു

രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

Turmeric milk | Pinterest

സന്ധികള്‍ക്കും പേശികൾക്കും സംരക്ഷണം

മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പേശീ വേദന, സന്ധി വേദന, ശരീരത്തിലെ മുറുക്കം, എന്നിവ കുറയ്ക്കുന്നു.

Turmeric milk | Pinterest

പ്രതിരോധശേഷി കൂട്ടാന്‍

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്.

Turmeric milk | Pinterest

ദഹനം മെച്ചപ്പെടുത്തുന്നു

ചൂടുള്ള പാലും മഞ്ഞളും അകത്തെത്തെമ്പോഴേക്കും ദഹനം മെച്ചപ്പെടും. രാത്രി ഈ പാനീയം കുടിക്കുന്നത് അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു.

Turmeric milk | Pinterest

ശരീരത്തെ വിഷമുക്തമാക്കുന്നു

മഞ്ഞൾ, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് സുഖവും സന്തുലനവും പ്രദാനം ചെയ്യാന്‍ ഈ പാനീയത്തിനു കഴിയും.

Turmeric milk | Pinterest

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

മഞ്ഞളിലുള്ള കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കോ അതല്ലെങ്കിൽ പ്രിഡയബെറ്റിക് ആയവർക്കോ മിതമായ അളവിൽ കുടിക്കാവുന്ന ആരോഗ്യകരമായ പാനീയമാണ് ഇത്.

Turmeric milk | Pinterest

തലച്ചോറിന്‍റെ ആരോഗ്യം

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

Turmeric milk | Pinterest

എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്.

Turmeric milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File