സമകാലിക മലയാളം ഡെസ്ക്
പോഷകങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് താറാവുമുട്ട.
ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും.
താറവ് മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവ് മുട്ട.
താറാവ് മുട്ടയിലെ കോളിൻ നാഡികളുടെ പ്രവർത്തനത്തിനും വൈജ്ഞാനിക ആരോഗ്യത്തിനും നിർണായകമാണ്. താറാവ് മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യവും ഒമേഗ-3യും നൽകുന്നു. അവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ താറാവ് മുട്ടയിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു.
ഒരു താറാവ് മുട്ടയുടെ വെള്ളയിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്.
ഉയർന്ന അളവിലുള്ള വിറ്റാമിൻ ബി 2 യും മറ്റ് പോഷകങ്ങളും കാരണം, അവ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ താറാവ് മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു. കലോറി നിയന്ത്രിത ഭക്ഷണക്രമത്തിൽ മിതമായ അളവിൽ ഇവ കഴിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates