സമകാലിക മലയാളം ഡെസ്ക്
പണ്ടത്തെ ആളുകൾ ഭക്ഷണം കഴിച്ച് കഴിഞ്ഞാൻ വെറ്റില കൂട്ടി ഒന്ന് മുറുക്കുന്നത് കണ്ടിട്ടില്ലേ?
പലരും കരുതിയത് അത് അത്ര നല്ലതല്ല ആരോഗ്യത്തിന് എന്നതാണ്.
എന്നാൽ അതിൽ പുകയിലയും ചുണ്ണാമ്പുമെല്ലാം കൂട്ടുമ്പോഴാണ് ആരോഗ്യത്തിന് വില്ലനാകുന്നത്.
വെറ്റില മാത്രം കഴിച്ചാലോ? നമ്മുടെ ആരോഗ്യത്തിന് ഇരട്ടി ഗുണം കിട്ടും.
എന്തൊക്കെയാണ് വെറ്റില ചവയ്‌ക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്ന് നോക്കാം.
ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്ന വെറ്റില വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.
വെറ്റിലയിലെ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്‌റ്റിക് ഗുണങ്ങള്‍ വായിലെ ഹാനികരങ്ങളായ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ഇത് വായില്‍ അണുബാധയും പോടുകളും വായ്‌നാറ്റവും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
വെറ്റിലയിലെ പോളിഫെനോളുകള്‍ ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്ന സാഹചര്യം ഒഴിവാക്കും.
വെറ്റിലയുടെ ആല്‍ക്കലൈന്‍ സ്വഭാവം വയറിലെ ആസിഡിനെ നിര്‍വീര്യമാക്കും. ഇത് മൂലം ആസിഡ് റീഫ്‌ളക്‌സ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാകും.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ വെറ്റില ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. വെറ്റിലയുടെ നിരന്തമായ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെയും സഹായിക്കും.
വെറ്റിലയുടെ ആന്റി മൈക്രോബിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കഫം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, ശ്വാസകോശ നാളികള്‍ തുറന്ന് വയ്‌ക്കും. ഇത് ശ്വസനപ്രക്രിയ എളുപ്പമാക്കും.
വെറ്റിലയിലെ ചില സംയുക്തങ്ങള്‍ സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവയുടെ ഉത്‌പാദനത്തെ വര്‍ധിപ്പിച്ച് മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും.
ലഘുവായ ലാക്‌സേറ്റീവ് ഗുണങ്ങളുള്ള വെറ്റില ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് നല്ല മലശോധന നല്‍കുന്നു. വയറിലെ ഗുണപരമായ ബാക്ടീരിയകളെയും ഇവ പിന്തുണയ്‌ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates