സമകാലിക മലയാളം ഡെസ്ക്
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ് പെരുംജീരകം.
വിറ്റാമിൻ സി, എ, ഫൈബർ, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
പെരുംജീരകം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നോക്കാം.
പെരുംജീരകത്തിൽ അനെത്തോൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനരസങ്ങളുടെയും എൻസൈമുകളുടെയും സ്രവണം ഉത്തേജിപ്പിക്കുന്നു. മെച്ചപ്പെട്ട ദഹനം പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും വയറുവേദന കുറയ്ക്കുന്നതിനും ദഹനക്കേട് തടയുന്നതിനും സഹായിക്കുന്നു.
ആർത്തവ ദിവസങ്ങളിലെ വയറുവേദനയും കുറയ്ക്കാനും പെരുംജീരകം സഹായകമാണ്.
പെരുംജീരകത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പെരുംജീരക വെള്ളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊളാജൻ ഉൽപാദനം കൂട്ടും. ഇത് ചർമത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഗുണകരമാണ്. മുഖക്കുരു, മറ്റ് ചർമ പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കും.
പെരുംജീരകം വിത്തിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates