സമകാലിക മലയാളം ഡെസ്ക്
പോഷകഗുണങ്ങൾ നിറഞ്ഞ ഒരു സൂപ്പർഫുഡാണ് ചക്ക.
ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
വേനൽക്കാലത്ത് ശരീരത്തിന് ഊർജവും തണുപ്പും നൽകുന്ന ചക്ക, രുചിയിലും ആരോഗ്യഗുണങ്ങളിലും ഒരുപോലെ മികച്ചതാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ് ചക്ക. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പനി, ജലദോഷം തുടങ്ങിയ അണുബാധകളെ തടയാൻ ഇത് സഹായിക്കും.
ഹൃദയാരോഗ്യം
ചക്കയിലെ പൊട്ടാസ്യം, നാരുകൾ, ആൻറിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുവാനും സഹായിക്കുന്നു.
അനീമിയ
ചക്കയിൽ അടങ്ങിയിരിക്കുന്ന അയൺ, വിറ്റാമിൻ ബി,ബി3,ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച മാറ്റുന്നതിനും നല്ലതാണ്. മഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു.
പ്രമേഹം
പച്ച ചക്കയിലെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുന്നു. എങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
ദഹന വ്യവസ്ഥ
ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ പ്രീബയോട്ടിക്സ്, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു.
കാഴ്ചശക്തി
ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യുന്നു.
ത്വക് സംരക്ഷണം
മുറിവുകളെ ഉണക്കുവാനും ത്വക്ക്, മുടി, മസിൽ, ചെറു ഞരമ്പുകൾ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങൾക്ക് കഴിവുണ്ട്.
ഉറക്കം മെച്ചപ്പെടുത്തുന്നു
ചക്കയിലെ മഗ്നീഷ്യം സുഖനിദ്ര പ്രധാനം ചെയ്യാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates