ഈ പഴം കഴിച്ചാൽ ഭാരം കുറയും, ആരോഗ്യം കൂടും

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിന്‍ സിയും എയും അന്നജവും ധാരാളം നാരുകളുമടങ്ങിയ പഴമാണ് പൈനാപ്പിളിൽ .

Pineapple | Pinterest

മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

Pineapple | Pinterest

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി വളരെ കുറവുമായുള്ള ഫലമായതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ വലിയരീതിയില്‍ ഗുണം ചെയ്യും.

Pineapple | Pinterest

പെനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ്. ഇതില്‍ 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്.

Pineapple | Pinterest

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിലൂടെ പൈനാപ്പിൾ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Pineapple | Pinterest

ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കും.

Pineapple | Pinterest

കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യം സംരംക്ഷിക്കാന്‍ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ പൈനാപ്പിളിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യും.

Pineapple | Pinterest

എല്ലുകളുടെ വളര്‍ച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ തലമുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതിലും പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും.

Pineapple | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File