സമകാലിക മലയാളം ഡെസ്ക്
നമ്മുടെ രാജ്യത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് റാഗി.
കാത്സ്യം, നാരുകള്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് റാഗി.
ചില പഠനങ്ങൾ പ്രകാരം റാഗിയിൽ അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും എല്ലുകളുടെ ബലത്തിന് വളരെ പ്രയോജനകരമാണ് റാഗി.
ദിവസവും റാഗി കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.
കുട്ടികള്‍ റാഗി കഴിക്കുന്നത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. റാഗിയിലെ ഇരുമ്പ്, ട്രിപ്‌റ്റോഫാന്‍, ആന്റിഓക്‌സിഡന്റ് എന്നിവ ഓര്‍മശക്തി, മാനസികാവസ്ഥ, ഉറക്കത്തിന്റെ ഗുണമേന്മ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
100 ഗ്രാം റാഗിയില്‍ 344-360 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്നാണ് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള എല്ലുരോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരും പ്രായമായവരും റാഗി ഉപയോഗിക്കുന്നത് നല്ലതാണ്.
ഡയറ്ററി ഫൈബര്‍കൊണ്ട് സമ്പന്നമാണ് റാഗി. ഇത് ദഹനത്തിന് നല്ലതാണ്. റാഗിയിലെ റെസിസ്റ്റന്‍ഡ് സ്റ്റാര്‍ച്ച് ഒരു പ്രിബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധം, മാനസികാവസ്ഥ, ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കല്‍ എന്നിവയ്ക്ക് റാഗി സഹായിക്കും.
റാഗിയിൽ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും. മുളപ്പിച്ച റാഗിയിൽ ജീവകം അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കും. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അയൺ ഗുളികകളും ടോണിക്കും കഴിക്കേണ്ടി വരില്ല.
റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ പ്രത്യേകിച്ചും ട്രിപ്റ്റോഫാനും അമിനോ ആസിഡുകളും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
റാഗിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates