ദിവസവും ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കൂ, ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

ഉണക്കമുന്തിരി പോഷകസമൃദ്ധമായ ഒരു ഡ്രൈ ഫ്രൂട്ടാണ്. ഇത് പാലിൽ കുതിർത്ത് കഴിക്കുമ്പോൾ അതിലെ പോഷകങ്ങൾ ശരീരത്തിന് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി.

Raisins soaked in a glass of warm milk

ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പാനീയം കുടിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

രോഗപ്രതിരോധ ശേഷി

ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഉണക്കമുന്തിരിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | pinterest

ദഹനം

ദഹനം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും. ഇതില്‍ ലാക്‌സേറ്റീവ് ഗുണങ്ങളുണ്ട്. പാലില്‍ കുതിര്‍ക്കുമ്പോള്‍ ഇവയുടെ ഗുണം കൂടുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അടങ്ങിയ നാരുകള്‍ ബവല്‍ മൂവ്‌മെന്റിനെ നിയന്ത്രിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

കുടലിന്‍റെ ആരോഗ്യം

പാലില്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ചര്‍മത്തിന്റെ ആരോഗ്യം

ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കമുന്തിരിയിലടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പ്രത്യേകിച്ച് വിറ്റാമിന്‍ സി, ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

മുഖക്കുരു

പതിവായി ഈ പാനീയം കുടിക്കുന്നത് മുഖക്കുരു, മുഖത്തെ പാടുകള്‍, പ്രായമാകലിന്‍റെ ലക്ഷണങ്ങള്‍ ഇവയെ കുറയ്ക്കുന്നു. കൂടാതെ പാലിലെ ജലാംശം ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഉറക്കം മെച്ചപ്പെടുത്തും

നല്ല ഉറക്കം കിട്ടാനും ഈ പാനീയം സഹായിക്കും. ഇത് ശരീരത്തിലെ മെലാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam