'ദാഹം അകറ്റും, ആരോഗ്യം കൂട്ടും'; തണ്ണിമത്തൻ കുരുകളയാതെ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

വളരെ കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന പഴങ്ങളിൽ ഏറെ പോഷക​ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ.

watermelon

തണ്ണിമത്തൻ കഴിക്കുമ്പോൾ നമ്മൾ ചെയ്ത് വരുന്ന ഒരു തെറ്റാണ് അതിൻ്റെ കുരു കഴിക്കാതെ കളയുക എന്നത്.

watermelon | Pinterest

എന്നാൽ തണ്ണിമത്തന്റെ കുരു ഇനി കളയേണ്ടതില്ല. ഇത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

watermelon | Pinterest

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന പ്രോട്ടീനുകളും, വിറ്റാമിനുകളും, ധാതുക്കളും തണ്ണിമത്തൻ വിത്തുകളിലും അടങ്ങിയിട്ടുണ്ട്.

Watermelon | Pinterest

തണ്ണിമത്തൻ കുരു നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ ഇവയെല്ലാമാണ്.

Watermelon | Pinterest

ഹൃദായോരോ​ഗ്യം

ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅൺസാച്ചുറേറ്റ‍ഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

watermelon | Pinterest

കൊളസ്ട്രോൾ

കൊളസ്ട്രോൾ നിയന്ത്രിക്കാനും തണ്ണിമത്തൻ വിത്തുകൾ സാഹായിക്കും. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ പ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

Watermelon | Pinterest

പ്രായമാകൽ

പ്രായമാകൽ തടയുന്ന ഘടകങ്ങളും ഇതിലുണ്ട്. ഇവ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും നിങ്ങളെ ആരോ​ഗ്യത്തോടേയും ഫിറ്റ്നസോടെയും നില നിർത്താനും സഹായിക്കുന്നു.

Watermelon | Pinterest

ദഹനം

തണ്ണിമത്തൻ വിത്തുകളിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

watermelon

മലബന്ധം

തണ്ണിമത്തൻ വിത്തുകൾ മലബന്ധം പരിഹരിക്കാനും കുടൽ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.

watermelon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file