കുട്ടികളുടെ ഭക്ഷണത്തിൽ സോയബീൻ ഉൾപ്പെടുത്താൻ മറക്കല്ലേ..

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ആരോഗ്യത്തിനും പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്.

Soybeans | Pexels

അത്തരത്തിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ സോയബീൻ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

soybeans

സോയബീൻ നൽകുന്ന പ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സോയബീനെ വെജിറ്റേറിയന്‍സിന്റെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ് സോയബീന്‍. റെഡ് മീറ്റ്, ചിക്കന്‍, മുട്ട, പാല്‍ , മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകള്‍ സോയാബീനില്‍ നിന്നു ലഭിക്കും.

Soybean

മാക്രോന്യുട്രിയന്റുകള്‍, കാര്‍ബോഹൈട്രേറ്റ്‌സ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ സമതുലിതമായ മിശ്രിതമാണ് സോയബീന്‍. ഇത് കുട്ടികളുടെ പെട്ടന്നുള്ള വളര്‍ച്ചയെ സഹായിക്കുന്നു.

Soybean

കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് സോയബീന്‍. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Soybean

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കും

Soybean

പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങളായ സിങ്ക്, വിറ്റാമിന്‍ സി എന്നിവ സോയബീനില്‍ അടങ്ങിയിട്ടുണ്ട്.

Soybean

സോയബീനില്‍ അടങ്ങിയിരിക്കുന്നത് അപൂരിത കൊഴുപ്പ് അയതിനാല്‍ ഇത് ആരോഗ്യകരമായ കൊഴുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സോയബീനുകള്‍ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Soybean

സോയയില്‍ അടങ്ങിയ അവശ്യ ഫാറ്റി ആസിഡുകള്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൂടാതെ തലച്ചോറിന്റെ വികാസത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും ഇത് അനിവാര്യമാണ്.

Soybean

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file