ദിവസവും ഓരോ 'പേരയ്ക്ക' കഴിക്കൂ; പലതുണ്ട് ​ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്.

Guava | Pinterest

ഉയര്‍ന്നതോതില്‍ വിറ്റാമിന് സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതാണ് പേരയ്ക്ക.

Guava | Pinterest

പേരയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാൽ ഉണ്ടാകുന്ന ​ഗുണങ്ങൾ ഇവയാണ്.

Guava | Pinterest

പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു പേരയ്ക്ക മാത്രം കഴിച്ചാൽ ഒരു ദിവസത്തേക്കുള്ള വൈറ്റമിൻ സിയുടെ ആവശ്യകതയുടെ വലിയൊരു ഭാഗം നിറവേറ്റാൻ സാധിക്കും.

Guava | Pinterest

പേരയ്ക്ക നാരുകളുടെ ഒരു മികച്ച ഉറവിടമാണ്, പ്രത്യേകിച്ച് തൊലിയോടുകൂടി കഴിക്കുമ്പോൾ. നാരുകൾ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

Guava | Pinterest

പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും പേരയ്ക്ക ഒരു നല്ല പഴമാണ്. പേരയ്ക്ക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Guava | Pexels

പേരയ്ക്ക കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഉയർന്ന രക്തസമ്മർദമുള്ളവർ പേരയ്ക്ക സ്ഥിരമായി കഴിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Guava | Pexels

പേരയ്ക്ക നാരുകൾ സമ്പന്നമായതിനാൽ വയറു നിറഞ്ഞതായി തോന്നിക്കുകയും മൊത്തം കാലറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Guava | Pexels

പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

Guava | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File