ഒരു കപ്പ് ചെമ്പരത്തി ചായ; ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെമ്പരത്തി പൂവ് മുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണെന്ന് അറിയാമോ?

Hibiscus tea

ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചെമ്പരത്തി ചായ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.

Hibiscus tea

ദിവസവും ഒരു കപ്പ് ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ ലഭിക്കുന്ന അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Hibiscus tea

ബ്ലഡ് പ്രഷർ കുറയ്ക്കും

ബ്ലഡ് പ്രഷർ കുറയ്ക്കാൻ ഉത്തമമാണ് ചെമ്പരത്തി ചായ. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ശീലമാക്കൂ.

Hibiscus tea

കൊളസ്‌ട്രോൾ കുറയ്ക്കും

ഹൃദ്രോഗം വരാൻ സാധ്യതയുള്ള ഒന്നാണ് കൊളസ്‌ട്രോൾ. എന്നാൽ ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Hibiscus tea

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്ന പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ചെമ്പരത്തി ചായ കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Hibiscus tea

ശരീരഭാരം നിയന്ത്രിക്കുന്നു

ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും ഇത് കുടിക്കുന്നത് പതിവാക്കൂ.

Hibiscus tea

ക്യാൻസർ സാധ്യത കുറയ്ക്കും

ചെമ്പരത്തിയിൽ ക്യാൻസറിനെ ചെറുക്കാൻ കഴിയുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും.

Hibiscus tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam