വേനലിൽ ദാഹവും വിശപ്പും അകറ്റാൻ ഈ ഒരു ഐറ്റം മതി

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തെ ചൂടിനെ തരണം ചെയ്യാൻ തണ്ണിമത്തനും കരിക്കും കക്കരിയുമെല്ലാം കഴിക്കുന്നവരാണ് നമ്മളിൽ പലരും.

Watermelon | Pinterest

ഇവയ്ക്കെല്ലാം പുറമേ ഓരേ സമയം ദാഹവും വിശപ്പും അകറ്റുന്ന ഒന്നാണ് പനനൊങ്ക്

Ice apple | Pinterest

വേനൽക്കാലമായാൽ കടകളിലും വഴിയോരക്കച്ചവടങ്ങളിലും പ്രാധാനിയാണ് ഈ പനനൊങ്ക്.

Ice apple | Pinterest

എന്തെല്ലാമാണീ പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം.

Ice apple | Pinterest

വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇവയിൽ ധാരാളമായി ഉണ്ട്. ഇതിന് പുറമേ പനം നൊങ്കിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണം തടയാനും സഹായിക്കുന്നു

Ice apple | Pinterest

കാൽസ്യം കൂടുതലുള്ളതിനാൽ എല്ലുകളേയും പല്ലുകളുളേയും ബലപ്പെടുത്തുന്നു.

Ice apple | Pinterest

ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് കഴിക്കുന്നത് വഴി പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സാധിക്കും.

Ice apple | Pinterest

നിറയേ പോഷകങ്ങൾ ഉള്ളതുകൊണ്ട് ചൂട് കാലത്ത് ശരീരത്തെ തണുപ്പിച്ച് ശരീര ഊഷ്മാവ് കൃത്യമായി നിലനിർത്താൻ കഴിയും .

Ice apple | Pinterest

നൊങ്കിലെ ഡയറ്ററി ഫൈബർ മലബന്ധം അകറ്റാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു.

Ice apple | Pinterest

കലോറി വളരെ കുറവായതിനാൽ, ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Ice apple | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File