ഞാവൽ പഴം കഴിക്കൂ, ഗുണങ്ങളേറെ

സമകാലിക മലയാളം ഡെസ്ക്

ഞാവല്പഴത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Jamun fruit

പുളിപ്പും മധുരവും ചേർന്ന ഇതിന്റെ രുചി ആരെയും ആകർഷിക്കുന്നതാണ്.

Jamun fruit

ദിവസവും ഞാവൽ പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Jamun fruit

പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പഴങ്ങളിലെ മധുരം സ്വാഭാവിക മധുരമായതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് പോലും ഇത്

Jamun fruit

ഞാവൽ പഴത്തിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്ന വിശ്വാസവുമുണ്ട്.

Jamun fruit

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. ഈ കുരുവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്സാണ് ഇതിനു സഹായിക്കുന്നത്.

Jamun fruit

വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചുമ, പനി, ജലദോഷം എന്നിവയ്ക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു.

Jamun fruit

ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.

Jamun fruit

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മ‍ർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്‌, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു.

Jamun fruit

ഞാവൽ പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

Jamun fruit

സൗന്ദര്യ സംരക്ഷണത്തിനായും ഞാവൽ പഴം ഉപയോഗിക്കാം. ഇത് അരച്ച് മുഖത്ത് തേച്ചാൽ ചുളിവുകൾ മാറുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യും. കൂടാതെ കണ്ണിനു ചുറ്റും തേച്ചാൽ കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നു.

Jamun fruit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File