സോഷ്യൽ മീഡിയയിൽ മാത്രമല്ല , ഗുണത്തിലും താരമാണ് ഈ പഴം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫലമാണ് പെഴ്സിമൺ.

Persimmon | Pinterest

ഒറ്റ നോട്ടത്തിൽ കണ്ടാൽ തക്കാളിയോട് സാമ്യമുണ്ടെങ്കിലും 'ഡയോസ്‌പൈറോസ്' എന്ന ജനുസിൽപ്പെട്ട മധുരഫലമാണിത്.

Persimmon | Pinterest

ദൈവത്തിന്റെ ആഹാരം എന്ന ഓമനപ്പേര് കൂടിയുണ്ട് ഈ പഴത്തിന്. പെഴിസിമണിലെ പോഷകസമൃദ്ധിയാണ് അതിന് 'ദൈവത്തിന്റെ ആഹാരം' എന്ന ഓമനപ്പേര് നേടിക്കൊടുക്കാൻ കാരണമായത്.

Persimmon | Pinterest

മലയാളികൾക്ക് താരതമ്യേന പരിചയം കുറവായ ഈ പഴങ്ങൾ എങ്ങനെ കഴിക്കണമെന്നും ഇവയുടെ ആരോഗ്യ ഗുണങ്ങളെന്തെന്നും അറിയാം.

Persimmon | Pinterest

ആരോ​ഗ്യ ​ഗുണങ്ങൾ

മാംസം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിൻ, തയമീൻ, റിബോഫ്ലവിൻ, നിയാസിൻ, ആസ്‌കോർബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.

Persimmon | Pinterest

പാകമാകാത്ത പെഴിസിമണിന്റെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്.

Persimmon | Pinterest

ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ എന്നിവ ധമനികളെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ചെയ്യുന്നു.

Persimmon | Pinterest

നാരുകളാൽ സമ്പന്നമായ ഇവ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Persimmon | Pinterest

പെഴിസിമണിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ഇവ മിതമായ രീതിയിൽ കഴിക്കാവുന്നതാണ്.

Persimmon | Pinterest

വിറ്റാമിൻ A, C, E, K എന്നിവയും പൊട്ടാസ്യം, കോപ്പർ, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും പെഴിസിമണിൽ ധാരാളമുണ്ട്.

Persimmon | Pinterest

എങ്ങനെ കഴിക്കാം

നന്നായി പഴുത്ത പെഴ്‌സിമൺ പഴം പാതി മുറിച്ച് ഒരു സ്പൂൺ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലർ ഇതിലേക്ക് അൽപം നാരങ്ങാനീരോ പഞ്ചസാരയോ ചേർത്തും കഴിക്കാറുണ്ട്.

Persimmon | Pinterest

പഴക്കാമ്പ് സലാഡ്, ഐസ്‌ക്രീം, യോഗർട്ട്, കേക്ക്, പാൻകേക്ക്, കുക്കീസ്, ഡിസേർട്ട്, പുഡ്ഡിങ്ങ്, ജാം എന്നിവയോടൊപ്പം ചേർത്താൽ മാറ്റ് കൂടും.

Persimmon | Pinterest

ശ്രിദ്ധിക്കാം.

പെഴ്സിമൺ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, മിതമായ അളവിൽ മാത്രം കഴിക്കുക. അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമായേക്കാം

Persimmon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File