പ്രായം കുറയ്ക്കണോ, റാഗി ശീലമാക്കാം

സമകാലിക മലയാളം ഡെസ്ക്

റാഗി നമ്മുടെ നാട്ടില്‍ ഏറെ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമായാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും മികച്ച ഭക്ഷണമാണ് റാഗി.

Ragi | Pinterest

കാത്സ്യത്തിന്റെ മുഖ്യ ഉറവിടമാണ് റാഗി. ഇരുമ്പ്, ഫോസ്ഫറസ്, മാംസ്യം, നാരുകള്‍ തുടങ്ങിയവ ധാരാളമുള്ളതിനാല്‍ വിളര്‍ച്ച തടയാനും പ്രമേഹബാധിതര്‍ക്കും മികച്ച ഭക്ഷണം കൂടിയാണിത്.

Ragi | Pinterest

റാഗി എങ്ങനെ ആരോഗ്യം നൽകുന്നു എന്ന് നോക്കാം.

Ragi | Pinterest

കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറുധാന്യം. കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ എല്ലുകളുടെ സംരക്ഷണത്തിനും റാഗി ശീലമാക്കാം.

Ragi | Pinterest

ഇരുമ്പ് ധാരാളമായി അടങ്ങിയതിനാല്‍ ഹീമോഗ്ലോബിന്‍ കൗണ്ട് കുറഞ്ഞവര്‍ക്ക് ഇത് നല്ല ആഹാരമാണ്.

Ragi | Pinterest

വിറ്റമിന്‍ സി, വിറ്റമിന്‍ ബി6, ഫോളിക്ക് ആസിഡ് എന്നിവയാല്‍ സമൃദ്ധമാണ്.

Ragi | Pinterest

കൊഴുപ്പു കുറവായതിനാല്‍ ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് മടികൂടാതെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ധാന്യമാണ് റാഗി.

Ragi | Pinterest

മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാലുണ്ടാകാനും വളരെ നല്ലതാണ് റാഗി. ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയതിനാല്‍ അമ്മയക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്.

Ragi | Pinterest

റാഗിയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Ragi | Pinterest

നിരവധി അമിനോ ആസിഡുകളാല്‍ സമ്പന്നമാണ് റാഗി. പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും വളര്‍ച്ചാ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും.

Ragi | Pinterest

കൊളാജന്‍ ഉത്പാദനം കൂട്ടുന്ന അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഒരു ആന്റി ഏജിങ് ഭക്ഷണം കൂടിയാണ് റാഗി.

Ragi | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File