ചോറ് വാർക്കുമ്പോൾ കഞ്ഞിവെള്ളം കളയാറാണോ പതിവ്?

സമകാലിക മലയാളം ഡെസ്ക്

കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും പലപ്പോഴും അൽപം മാത്രം എടുത്ത് ബാക്കി കളയുകയാണ് പതിവ്.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യുന്ന പോഷകങ്ങൾ കഞ്ഞി വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കഞ്ഞിവെള്ളത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

നമ്മുടെ ശാരീരികാരോഗ്യത്തെ പിന്തുണയ്ക്കുന്ന വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ ഇല്ലാത്തതും തിളക്കമുള്ളതുമായ ചർമ്മം നൽകുന്നു. മുഖക്കുരു കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ക‍ഞ്ഞി വെള്ളം ഒരു ഗ്ലാസിൽ രാത്രിയോ ഒരു ദിവസമോ സൂക്ഷിച്ച്, പുളിപ്പിക്കാൻ വെച്ച്, അതിൽ ബ്ലാക് സോൾട്ട് ചേർത്ത് രാവിലെ കുടിക്കുക. പ്രോബയോട്ടിക് ധാരാളമുള്ള ഈ പാനീയം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ചോറിൽ നിന്ന് ഊറ്റിയെടുത്ത വെള്ളത്തിൽ അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് നല്ലതാണ്. വയറുവേദന, ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് എന്നിവയുണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് കഞ്ഞിവെളളം കുടിക്കുന്നത് സഹായകമാകും.

പ്രതീകാത്മക ചിത്രം | Pinterest

അരി ശരീരത്തിന് തണുപ്പ് നൽകുന്ന ഒരു ഭക്ഷണമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം സ്ത്രീകൾക്ക് പലപ്പോഴും കൂടുതലായി ചൂട് ശരീരത്തിൽ അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ കഞ്ഞിവെള്ളം കുടിക്കുന്നത് ആശ്വാസം നൽകും.

പ്രതീകാത്മക ചിത്രം | Pinterest

അരിയുടെ കഞ്ഞിവെള്ളം കുടിക്കുന്നത് മൂത്രത്തിൽ അണുബാധമൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആർത്തവ സമയത്ത് അതികഠിനമായ വേദന, വയറുവേദന അല്ലെങ്കിൽ അമിത രക്തസ്രാവം ഉണ്ടാവാമ്പോൾ അവയെ ലഘൂകരിക്കാൻ കഞ്ഞി വെള്ളം സഹായിക്കുകയും, ആ സമയത്ത് വളരെയധികം ആശ്വാസം നൽകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File