സമകാലിക മലയാളം ഡെസ്ക്
നട്സുകൾ പൊതുവെ ആരോഗ്യത്തിന് നല്ലതാണ്.
നട്സിൽ ഏറ്റവും മികച്ചതാണ് വാൽനട്ട്.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളും വാൽനട്സിൽ അടങ്ങിയിരിക്കുന്നു.
വാൽനട്ടിന്റെ ഗുണങ്ങള്‍ അറിഞ്ഞ് കഴിച്ചാലോ?
ഹൃദയാരോഗ്യം
വാൽനട്ടില്‍ ആൽഫ-ലിനോലെനിക് ആസിഡ്, ഒമേഗ- 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യം സംരക്ഷിച്ച്‌നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു
തലച്ചോര്‍
ഇതില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. അതിനാല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.
ശരീരഭാരം
വാൽനട്ടില്‍ കലോറി കുറവാണ്. അതുപോലെ ഇതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭൂതി സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്.
ആന്റിഓക്‌സിഡന്റ്
വാൽനട്ടില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നമ്മളുടെ ശരീരകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം
വാൽനട്ടില്‍ കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളുടെ ആരോഗ്യത്തിന വളരെയധികം വേണ്ടപ്പെട്ടതാണ്.
പ്രമേഹം
ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താന്‍ വാൽനട്ട് കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
ദഹനം
വാൽനട്ടില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.
മൂഡ് മെച്ചപ്പെടുത്തും
വാൽനട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്താനും എല്ലായ്‌പ്പോഴും പോസറ്റീവായിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates