സോക്സ് വെറും ഫാഷൻ മാത്രമല്ല; പലതുണ്ട് ആരോ​ഗ്യ ​ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രായഭേദമന്യേ ഏവർക്കും ഉപകാരപ്രദമായ വസ്തുവാണ് സോക്സ്.

Socks | Pexels

നൂറ്റാണ്ടുകൾക്കു മുമ്പ് മൃഗങ്ങളുടെ തോൽ കാലിൽ ചുറ്റുന്നിടത്തു നിന്നു തുടങ്ങിയതാണ് സോക്സുകളുടെ ചരിത്രം.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ കാലിൽ സോക്സ് ധരിക്കുന്നത് വെറും ഫാഷൻ സ്റ്റേറ്റ്മെന്റ് മാത്രമല്ല, അതിന് ചില ആരോ​ഗ്യ ​ഗുണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

പാദങ്ങൾ നേരിട്ട് ഷൂസിലോ ചെരുപ്പിലോ ഉരസുമ്പോൾ ഉണ്ടാകുന്ന മുറിവുകളും കുമിളകളും അസ്വസ്ഥതകളും ഒഴിവാക്കാൻ സോക്സ് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

അഴുക്കും പൊടിയും പാദത്തിൽ നേരിട്ട് പതിക്കുന്നത് ഒഴിവാക്കാൻ സോക്സ് ധരിക്കുന്നതിലൂടെ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

പാദങ്ങളിലെ വിയർപ്പ് സോക്സ് വലിച്ചെടുക്കുന്നതിനാൽ പാദത്തിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ദുർ​ഗന്ധം കുറയ്ക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

സോക്സ് പാദങ്ങളിൽ ഉണ്ടാകുന്ന വിയർപ്പ് വലിച്ചെടുത്ത് പാദങ്ങൾ വരണ്ടതാക്കി നിലനിർത്തുന്നു.

പ്രതീകാത്മക ചിത്രം | Pexels

തണുത്ത കാലാവസ്ഥയിൽ സോക്സ് ധരിക്കുന്നത് പാദങ്ങൾക്ക് ആവശ്യമായ ചൂട് നൽകി ശരീരം തണുക്കാതെ നിലനിർത്തും.

പ്രതീകാത്മക ചിത്രം | Pexels

രാത്രിയിൽ സോക്സ് ധരിക്കുന്നത് പാദങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിന്റെ താപനില ക്രമീകരിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം | Pexels

കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും കൂടുതൽ സമയം നടക്കുമ്പോഴും, കട്ടിയുള്ള സോക്സുകൾ പാദങ്ങൾക്ക് അധിക കുഷ്യനിം​ഗ് നൽകും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File