സമകാലിക മലയാളം ഡെസ്ക്
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നിപ വ്യാപനത്തിന് സാധ്യതയുള്ള സമയമായതിനാൽ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്.
പടർന്നു പിടിക്കാനുള്ള സാധ്യതയും മരണസാധ്യത ഏറെയുള്ള നിപയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മുന്നറിയിപ്പ്.
ഇതിനായി ചെയ്യേണ്ട കാര്യങ്ങളും ആരോഗ്യ വകുപ്പ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പങ്കുവച്ചു.
വവ്വാലുകളെ ഉപദ്രവിക്കാതിരിക്കുക
വവ്വാലുകൾ ചേക്കേറിയ മരങ്ങൾ നശിപ്പിക്കരുത്
വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ച പഴങ്ങൾ കഴിക്കരുത്.
പഴങ്ങൾ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പനിയുള്ളപ്പോഴും ആശുപത്രിയിൽ ആയിരിക്കുമ്പോഴും മുഴുവൻ സമയവും മാസ്ക് ധരിക്കുക.
വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
വീട്ടിൽ ആർക്കെങ്കിലും പനിയോടൊപ്പം പരസ്പര ബന്ധമില്ലാതെ സംസാരിക്കുക,അപസ്മാരം,തീവ്രമായ തലവേദന ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ വൈദ്യസഹായം തേടുകയും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates