സമകാലിക മലയാളം ഡെസ്ക്
കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ കവേറജ് ലഭിക്കുന്ന പോളിസി ഏതാണ് എന്ന് കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ആനുകൂല്യങ്ങളില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ല എന്ന കാര്യവും ഓര്‍ക്കണം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ വെയ്റ്റിങ് പിരീഡ് ക്ലോസ് മനസിലാക്കണം. കുറഞ്ഞ വെയ്റ്റിങ് പിരീഡ് ഉള്ള പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലതാണ്.
ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷന്‍ ബെനിഫിറ്റുകള്‍ ഉണ്ടോ എന്ന് ഉറപ്പാക്കണം. എങ്കില്‍ മെഡിക്കല്‍ എമര്‍ജന്‍സി വന്നാല്‍ ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. നെറ്റ് വര്‍ക്ക് ആശുപത്രികളുമായി സഹകരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ സേവനം നല്‍കുന്നത്.
ആശുപത്രി വാസത്തിന് മുന്‍പും പിന്‍പുമുള്ള മെഡിക്കല്‍ ചെലവുകള്‍ കൂടി വഹിക്കുന്ന പോളിസിയാണോ എന്ന പരിശോധിക്കുന്നതും നല്ലതാണ്. ആശുപത്രി ചികിത്സയ്ക്ക് ശേഷം മരുന്നിനും മറ്റും വരുന്ന ചെലവുകള്‍ കൂടി കവര്‍ ചെയ്യുന്ന പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലത്
പ്രസവവുമായി ബന്ധപ്പെട്ട ചെലവുകള്‍ കൂടി കവര്‍ ചെയ്യുന്ന പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. പലരും ഇക്കാര്യം ഓര്‍ക്കാറില്ല. കല്യാണം കഴിക്കാന്‍ പോകുകയാണെങ്കില്‍ ഇക്കാര്യം ഓര്‍മ്മയില്‍ വെയ്ക്കുന്നത് നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെയ്റ്റിങ് പിരീഡ് ക്ലോസും പരിശോധിക്കേണ്ടതാണ്.
നോ ക്ലെയിം ബോണ്‍സ്, നോ ക്ലെയിം ഡിസ്‌കൗണ്ട് എന്നി ആനുകൂല്യങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്. ഒരു വര്‍ഷം ക്ലെയിം ചെയ്തില്ലായെങ്കില്‍ അടുത്ത തവണ പോളിസി തുക അടയ്ക്കുമ്പോള്‍ സാധാരണ നിലയില്‍ കവറേജ് തുക ഉയരാറുണ്ട്. ഇതിന്റെ കണക്കുകളും മറ്റും മനസിലാക്കുന്നത് നല്ലതാണ്.
അസുഖങ്ങള്‍ വരുന്നത് തടയുന്നതിന് ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്ക് അപ്പ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതും കവര്‍ ചെയ്യുന്ന പോളിസികള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
കോ പേയ്‌മെന്റ് ക്ലോസ് ഉണ്ടോ എന്ന് പോളിസിയില്‍ നോക്കുന്നതും നല്ലതാണ്. ക്ലെയിം സമയത്ത് നിശ്ചിത ശതമാനം തുക ഇന്‍ഷുറന്‍സ് കമ്പനി ഈടാക്കുന്നതാണ് കോ പേയ്‌മെന്റ് ക്ലോസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates