പ്രമേഹമുള്ളവര്‍ ഈ അഞ്ച് അസുഖങ്ങളെ കൂടി ശ്രദ്ധിക്കുക...

സമകാലിക മലയാളം ഡെസ്ക്

പ്രമേഹം, ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹം അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ക്രമേണ മറ്റ് പല അവയവങ്ങളെയും ശാരീരികപ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കും

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹമുള്ളവര്‍ കരുതിയിരിക്കേണ്ട മറ്റ് ചില രോഗങ്ങൾ ഇവയാണ്

പ്രതീകാത്മക ചിത്രം | Pexels

ഹൃദയാഘാതം, പക്ഷാഘാതം

ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിത്തരത്തില്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒന്ന്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥകളിലേക്കെല്ലാം പ്രമേഹത്തിന് നയിക്കാനാകും അതിനെല്ലാമുള്ള ജാഗ്രത തീര്‍ച്ചയായും വേണം.

പ്രതീകാത്മക ചിത്രം | Pexels

ഡയാലിസിസ്

രക്തത്തിലെ ഉയര്‍ന്ന നില വൃക്കകളെയും പ്രശ്നത്തിലാക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഡയാലിസിസ്- അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ വരെയൊക്കെ എത്തുന്ന കേസുകളുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ഡയബെറ്റിക് റെറ്റിനോപ്പതി

പ്രമേഹം കാഴ്ചാ ശക്തിയെ ബാധിക്കാമെന്നതിനെ കുറിച്ച് ഇന്ന് മിക്കവരും ബോധ്യമുള്ളവരാണ്. 'ഡയബെറ്റിക് റെറ്റിനോപ്പതി' എന്നാണീ അവസ്ഥയെ വിളിക്കുന്നത്. ഇതും പ്രമേഹം അനിയന്തിരതമായി ക്രമേണ സംഭവിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

ഡയബെറ്റിക് ന്യൂറോപ്പതി

പ്രമേഹരോഗികളെ ബാധിക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് ഡയബെറ്റിക് ന്യൂറോപ്പതി അഥവാ പ്രമേഹം നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥ. കൈകാലുകളില്‍ മരവിപ്പ്, തുടിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇതുമൂലം കാണാം. ഇതും പോകെപ്പോകെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന അവസ്ഥ തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pexels

അമിതവണ്ണം

പ്രമേഹവും അമിതവണ്ണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥയാണ്. അമിതവണ്ണമുള്ളവരില്‍ പ്രമേഹം കാണാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രമേഹമുള്ളവരില്‍ പിന്നീടും അമിതവണ്ണത്തിന് സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file