രാത്രി വൈകിയുള്ള ഭക്ഷണം; അപകടം വിളിച്ചുവരുത്തും

സമകാലിക മലയാളം ഡെസ്ക്

തിരക്കേറിയ ജീവിതശൈലിയിൽ പലരും രാത്രി ഏറെ വൈകിയാണ് അത്താഴം കഴിക്കുന്നത്.

Health problems caused by eating late at night

എന്നാൽ ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Health problems caused by eating late at night

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Health problems caused by eating late at night

ഉറക്കമില്ലായ്മ

ഭക്ഷണം കഴിക്കാന്‍ വൈകുന്തോറും ഉറങ്ങുന്നതിന് മുമ്പ് ശരീരത്തിനും മനസ്സിനും ലഭിക്കേണ്ട വിശ്രമം കിട്ടാത്തതാണ് ഉറക്കമില്ലായ്മയിലേക്ക് നയിക്കും

പ്രതീകാത്മക ചിത്രം | Pinterest

അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ ഇതിന് കാരണം.

Acidity

അധിക കലോറി

രാത്രി ഏറെ വൈകി കഴിക്കുന്ന ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായിട്ടാണ് ശരീരത്തില്‍ അടിയുക. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും .

Health problems caused by eating late at night

ഹൃദയത്തിന് നല്ലതല്ല

നേരം വൈകി കഴിക്കുന്ന അത്താഴം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

Health problems caused by eating late at night

ദഹന പ്രശ്നങ്ങൾ

രാത്രി ഏറെ വൈകി കഴിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Digestive problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam