സമകാലിക മലയാളം ഡെസ്ക്
ഇന്നത്തെ കാലത്ത് പലരുടേയും ഭക്ഷണശീലങ്ങൾ വളരെ വ്യത്യസ്തമാണ്.
ജങ്ക് ഫുഡുകളോടും,ഫാസ്റ്റ് ഫുഡുകളോടുമാണ് പല ആളുകൾക്കും താൽപര്യം.
ഇത്തരം ഭക്ഷണത്തിൽ ഒട്ടുമിക്ക ആളുകളുടേയും ഇഷ്ടഭക്ഷണമാണ് പിസ്സ.
പതിവായി പിസ്സ കഴിക്കുന്നവരും നമുക്കിടയിലുണ്ട്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
അമിതമായി പിസ്സ ശരീരത്തിലെത്തുന്നത് പ്രമേഹം,ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും.
ഇവയിലെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
പിസ്സയിൽ ഉപയോഗിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ഹൈപ്പർടെൻഷന് കാരണമാകും.
പിസ്സ പതിവായി കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. അവയിലുള്ള കലോറി കാർബോഹൈഡ്രേറ്റ് എന്നിവ കാരണമാണ് വണ്ണം കൂടുന്നത്.
അമിതമായി പിസ്സ ശരീരത്തിലെത്തുന്നത് ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നു. വയറിളിക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.
പിസ്സയിലുള്ള സംസ്കരിച്ച മാംസം,പെപ്പറോണി,സോസ് എന്നിവ അമിത രക്തസമ്മർദത്തിന് വഴിവെയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates