സമകാലിക മലയാളം ഡെസ്ക്
നിങ്ങള്‍ രാത്രി മുഴുവനും എസി ഓണ്‍ ചെയ്താണോ കിടന്നുറങ്ങുന്നത്?
എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.
എസി ഓൺ ചെയ്ത് ഉറങ്ങുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുക.
എസി വെച്ചിട്ടുള്ള മുറികളുടെ വാതിലും ജനാലകളും ശരിയായി അടച്ചില്ലെങ്കിൽ മുറികളിൽ പൊടികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുകയും ഇതുവഴി അലർജി,ആസ്തമ പോലുള്ള വർധിക്കാൻ കാരണമാകുകയും ചെയ്യുന്നു.
എയർ കണ്ടീഷണർ വെന്റുകളിൽ നിന്നുള്ള തണുത്ത വായു തുടർച്ചയായി എത്തുന്നത് ചെവികളിൽ അണുബാധക്ക് കാരണമാകും. ചെവികളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.
എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഉറങ്ങുന്നത് ശരീരത്തെ അമിതമായി തണുപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനങ്ങളെ തടസപ്പെടുത്തുന്നു. പ്രായമായവരിലും കുട്ടികളിലും ഇത് വിറയൽ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ കണ്ണുകളും ചർമ്മവും വരണ്ടതാകാൻ ഇടയാക്കുന്നു. ചിലർക്ക് ചർമ്മം വരണ്ട് ചൊറിച്ചിലും അനുഭവപ്പെടും
എസിയുള്ള മുറിയിൽ ഉറങ്ങുമ്പോൾ താപനില 24°C ൽ പരിമിതപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. പുറത്തെ താപനില, ഈർപ്പം അളവ് തുടങ്ങിയ ബാഹ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി ക്രമീകരണങ്ങൾ നടത്താം.
എസിയിൽ കൂടുതൽ നേരം കിടക്കുന്നത് നിർജലീകരണത്തിന് കാരണമാകും. പലപ്പോഴും ദാഹം തോന്നാത്തതുകൊണ്ട് പലരും വെള്ളം കുടിക്കാറില്ല. എന്നാൽ ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates