സമകാലിക മലയാളം ഡെസ്ക്
ഏത് കാലവസ്ഥയിലും നമ്മൾ ധരിക്കുന്ന ഒന്നാണ് ജീൻസ്.
എന്നാൽ ഈ കത്തുന്ന വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോഗ്യത്തിനാണ്.
അതിനാൽ ഈ വേനൽക്കാലത്തെ ചൂടിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കട്ടിയുള്ള ഡെനിം തുണി ഉപയോഗിച്ചാണ് ജീൻസ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് ആവശ്യമായ വായുസഞ്ചാരത്തെ പൂർണ്ണമായും തടസപ്പെടുത്തുന്നു. ഇത് വിയർപ്പ് തങ്ങിനിൽക്കാനും ചർമ്മം അമിതമായി ചൂടാകാനും കാരണമാകും.
ഇറുകിയ ജീൻസിട്ട് പുറത്തിറങ്ങിയ ശേഷം വിയർത്താൽ അവ പുറത്തുപോകാതെ ചർമ്മത്തിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ പറ്റിയ നനവുള്ള സാഹചര്യം സൃഷ്ടിക്കും.
ഇത് പിന്നീട് സ്വകാര്യഭാഗങ്ങളിലടക്കം വ്യാപിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇറുകിയ വസ്ത്രം ധരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രക്തയോട്ടം കുറയുന്നത്. കാലുകളെ വരിഞ്ഞുമുറുക്കുന്ന തരം ജീൻസുകൾ ധരിച്ചാൽ രക്തയോട്ടം തടസ്സപ്പെടുന്നു. ഇത് കാലുകൾക്ക് വേദന, തരിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
ജീൻസ് നിർബന്ധമാണെങ്കിൽ ഇറുകിയവ ഒഴിവാക്കി ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.
വേനൽക്കാലത്ത് ഏതുതരം ജീൻസായാലും അമിതമായി വിയർത്താൽ കൃത്യമായി കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates