കമിഴ്ന്നു കിടന്നാണോ ഉറങ്ങാറുള്ളത്? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

കമിഴ്ന്നു കിടന്നുറങ്ങുന്നത് സുഖകരമായി തോന്നാമെങ്കിലും പലതതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

കമിഴ്ന്നു കിടന്നുറങ്ങുന്നത് അത്ര നല്ലൊരു ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരത്തിന് പലവിധ ദോഷങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കമിഴ്ന്നു കിടക്കുമ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ മധ്യഭാ​ഗത്തായി കേന്ദ്രീകരിക്കുന്നു. ഇത് വിട്ടുമാറാത്ത നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

ഇത് നട്ടെല്ലിന്റെ സ്വാഭാവികമായ വളവിനെ ബാധിക്കുകയും നട്ടെല്ലെന് സമ്മർദ്ദം നൽകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കമിഴ്ന്നു കിടക്കുമ്പോൾ ശ്വസിക്കാനായി തല ഒരു വശത്തേക്ക് തിരിച്ചു വെക്കേണ്ടി വരുന്നു. ഇത് പിറ്റേദിവസം കടുത്ത കഴുത്തുവേദനയോടു കൂടി ഉണരാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

മണിക്കൂറുകളോളം തല ഇത്തരത്തിൽ തിരിച്ചു വെക്കുന്നത് കഴുത്തിലെ പേശികൾക്കും ഞരമ്പുകൾക്കും വലിയ ആയാസം നൽകും.

പ്രതീകാത്മക ചിത്രം | Pinterest

വയർ അമർന്നിരിക്കുന്നത് കാരണം ശ്വാസകോശത്തിന് പൂർണ്ണമായി വികസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുഖം തലയണയിൽ അമർന്നിരിക്കുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. ഇത് മുഖത്ത് രക്തയോട്ടം കുറയ്ക്കാനും കാലക്രമേണ മുഖത്ത് ചുളിവുകൾ വീഴാനും കാരണമാകും

പ്രതീകാത്മക ചിത്രം | Pinterest

നട്ടെല്ലിലേയും കഴുത്തിലേയും ഞരമ്പുകളിൽ അമിത സമ്മർദ്ദം ഉണ്ടാകുന്നതുകൊണ്ട് കൈകാലുകളിൽ തരിപ്പോ മരവിപ്പോ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File