പനീറിലെ മായം കണ്ടെത്താം

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീന്റെയും മറ്റ് പോഷകങ്ങളുടെയും മികച്ച സ്രോതസ്സാണ് പനീർ. വീട്ടിലുണ്ടാക്കാനുള്ള മെനക്കേട് ഭയന്ന് പലരും എളുപ്പത്തിന് കടകളിൽ നിന്ന് പനീർ വാങ്ങി പല റെസിപ്പ് ട്രൈ ചെയ്യാറുണ്ട്.

Paneer | Pinterest

എന്നാൽ, വിപണിയിലെ മായം ചേർക്കാത്ത പനീർ വ്യാപകമായതോടെ പോഷമൂല്യം കുറയുകയും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വർധിച്ചു.

Paneer | Pinterest

നിങ്ങൾ വാങ്ങുന്ന പനീർ ശുദ്ധമാണോ എന്ന് വീട്ടിൽ പരിശോധിക്കാൻ ചില എളുപ്പവഴികളിതാ.

Paneer | Pinterest

കൈകൊണ്ടുള്ള പരിശോധിക്കാം

അല്പം പനീർ എടുത്ത് കൈകൊണ്ട് ഉടച്ചുനോക്കുക. ശുദ്ധമായ പനീർ അതിന്റെ ഘടന നിലനിർത്തും, എന്നാൽ മായം കലർന്ന പനീർ പെട്ടെന്ന് പൊടിഞ്ഞുപോകും.

Paneer | Pinterest

അയോഡിൻ ടിങ്ചർ പരിശോധന

പനീർ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്ത ശേഷം അതിലേക്ക് കുറച്ച് തുള്ളി അയോഡിൻ ടിങ്ചർ ചേർക്കുക. പനീറിന്റെ നിറം നീലയായി മാറുകയാണെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

Paneer | Pinterest

തുവരപരിപ്പ് പൊടി

പനീർ തിളപ്പിച്ച് തണുത്തതിന് ശേഷം അതിലേക്ക് അല്പം തുവരപരിപ്പ് പൊടി ചേർത്ത് 10 മിനിറ്റ് വെക്കുക. നിറം ഇളം ചുവപ്പായി മാറുകയാണെങ്കിൽ അതിൽ ഡിറ്റർജന്റോ യൂറിയയോ ഉണ്ടെന്ന് മനസ്സിലാക്കാം.

Paneer | Pinterest

സോയാബീൻ പൊടി

പനീർ തിളപ്പിച്ച വെള്ളത്തിൽ സോയാബീൻ പൊടി ചേർക്കുമ്പോഴും നിറം ഇളം ചുവപ്പായി മാറുകയാണെങ്കിൽ അത് മായം കലർന്ന പനീറാണ്.

Paneer | Pinterest

രുചി

പനീർ വാങ്ങുന്നതിന് മുമ്പ് അല്പം രുചിച്ചു നോക്കുക. ഇത് റബ്ബർ പോലെ ചവയ്ക്കാൻ പ്രയാസമുള്ളതാണെങ്കിൽ അത് കൃത്രിമമാണ്. അമിതമായ പുളിയോ ഡിറ്റർജന്റിന്റെ രുചിയോ തോന്നുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

Paneer | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file