സമകാലിക മലയാളം ഡെസ്ക്
വെണ്ടക്ക വെറും ഒരു സാധാരണ പച്ചക്കറിയല്ല, ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ പച്ചക്കറിയാണ്
ധാരാളം നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ വെണ്ടക്ക ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.
ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് വെണ്ടക്ക. ഇത് ഇൻഫ്ലമേഷൻ കുറക്കാനും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
തേനും വെണ്ടക്ക വെള്ളവും എന്നും കുടിക്കുന്നത് ശരീരത്തിന്റെ ഭാരം കുറക്കാൻ സാധിക്കുന്നു
വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുന്നു
വെണ്ടക്ക കഴിക്കുന്നതിലൂടെ കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. വെണ്ടക്കയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. പ്രത്യേകിച്ച് രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ളവരിൽ
വെണ്ടക്കയില്‍ മ്യൂസിലേജ് എന്ന ജെൽ പോലുള്ള പദാർത്ഥം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates