ഇവ കുടിച്ചാൽ നിങ്ങൾക്കും കിട്ടും നല്ല തിളക്കമുള്ള ചർമ്മം

സമകാലിക മലയാളം ഡെസ്ക്

തിളക്കമുള്ള ചർമ്മം എല്ലാവരുടേയും ഒരു ആ​ഗ്രഹമാണ്. അതിനുവേണ്ടി ഒരുപാട് പണം ചിലവാക്കാനും മടിയില്ലാത്തവരാണ് നമ്മൾ

പ്രതീകാത്മക ചിത്രം | Pinterest

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ആരോഗ്യകരമായ ചർമ്മം നിങ്ങൾക്ക് ലഭിക്കുകയുള്ളു.

പ്രതീകാത്മക ചിത്രം | Pinterest

തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ.

പ്രതീകാത്മക ചിത്രം | AI Generated

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.

Gooseberry juice | Pinterest

കരിക്ക് വെള്ളം

കരിക്ക് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും ചർമ്മത്തെ മൃദുലമാക്കി വെയ്ക്കാനും സഹായിക്കുന്നു.

Tender coconut water | Pinterest

മഞ്ഞൾപ്പൊടി ചേർത്ത പാൽ

ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾപ്പൊടി ചേർത്ത പാൽ കുടിക്കുന്നത് മുഖത്തെ തിളക്കമുള്ളതാക്കാനും പാടുകൾ അകറ്റാനും സഹായിക്കും.

Milk with turmeric powder | Pinterest

നാരങ്ങയും തേനും

ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങയും തേനും ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു.

Lemon and honey | Pinterest

ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ്

ബീറ്റ്‌റൂട്ടിലും ക്യാരറ്റിലും ധാരാളം ആന്റിഓക്സിഡന്റും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.

Beetroot and carrot juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File