സമകാലിക മലയാളം ഡെസ്ക്
ഞാവല്‍പ്പഴം ജ്യൂസ്
കലോറി വളരെ കുറവുള്ള ഈ പഴം കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റമിന്‍ എ കൊണ്ട് സമ്പന്നം. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പൂര്‍വ്വികര്‍ ഞാവല്‍പ്പഴം മരുന്നായും ഉപയോഗിച്ചിരുന്നു
നാരങ്ങാ വെള്ളം
ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയതിനാല്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നാരങ്ങാ വെള്ളം ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റൈൻ കൊണ്ട് സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും കൊഴുപ്പിനെ തകർത്ത് പിത്തരസത്തിൻ്റെ ഒഴുക്ക് സുഗമമാക്കുകയും അതുവഴി ദഹനം വർധിപ്പിക്കുകയും ചെയ്യുന്നു
നെല്ലിക്ക ജ്യൂസ്
ആൻ്റിഓക്‌സിഡൻ്റിനും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമുള്ള നെല്ലിക്ക കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്
ബാർലി ഗ്രാസ് ജ്യൂസ്
ആൻറി ഓക്സിഡൻറുകൾ, എൻസൈമുകൾ, ക്ലോറോഫിൽ എന്നിവ അടങ്ങിയ ബാർലി ഗ്രാസ് ജ്യൂസ് കരളിലെ വിഷാംശം ഇല്ലാതാക്കുകയും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു