സമകാലിക മലയാളം ഡെസ്ക്
അണുബാധകള്‍, ദഹനപ്രശ്‌നങ്ങള്‍, അലര്‍ജികള്‍ മഴക്കാലം ആരോഗ്യ പ്രശ്‌നങ്ങളുടേത് കൂടിയാണ്. (monsoon Food)
കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കാം. മഴക്കാലത്ത് വയറിളക്കം, ഛര്‍ദ്ദി പോലുള്ള ദഹന വൈഷമ്യങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒരു പരിധിവരെ തടയാന്‍ കഴിയും.
കുടിക്കുന്ന വെള്ളം തിളപ്പിച്ചതാകണം. ഭക്ഷണം ചെറു ചൂടോടുകൂടി കഴിക്കാന്‍ ശ്രദ്ധിക്കാം. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ 'സി' അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കാം.
പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങളുടെ അമിത ഉപയോഗം മഴക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ 6-8 ഗ്ലാസ്സ് വെള്ളം ദിവസം കുടിക്കണം.
ഫ്രൂട്ട് ജ്യൂസുകള്‍ നല്ലതാണ്. എന്നാല്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കാം.
മഴക്കാലത്ത് ഇലക്കറികള്‍ നന്നായി കഴുകിയതിനുശേഷം മാത്രം പാചകം ചെയ്യണം. ഇലക്കറികളില്‍ ബാക്ടീരിയ, ഫംഗസ് ബാധ ഇക്കാലത്ത് കൂടുതലായിരിക്കും.
തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ എന്നിവ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. തുളസി ചായ, ഇഞ്ചി ചായ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
മത്സ്യം വാങ്ങുമ്പോള്‍ പഴകിയതല്ലെന്ന് ഉറപ്പാക്കണം.
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം വേണ്ട. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, വിവിധതരം സൂപ്പുകള്‍ (പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ്, ടൊമാറ്റോ സൂപ്പ്) എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates