ഈ ചൂടത്ത് നല്ലൊരു സംഭാരമായാലോ?

സമകാലിക മലയാളം ഡെസ്ക്

നല്ല പൊരിഞ്ഞ വെയിലത്തു നിന്നും വന്നാലുടൻ തണുത്ത വെള്ളമോ മറ്റു സോഫ്റ്റ് ഡ്രിങ്ക്സോ ആണ് നമ്മൾ മിക്കവരും കുടിക്കുന്നത്. എന്നാൽ ഇത് അത്ര നല്ല ശീലം അല്ല.

പ്രതീകാത്മക ചിത്രം | AI Generated

ശുദ്ധജലം കുടിയ്ക്കേണ്ട ഇടത്തിൽ ഇത്തരത്തിൽ സോഫ്റ്റ് ഡ്രിങ്സ് കുടിക്കുമ്പോൾ അത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ മോശമായി ബാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പകരം നല്ല ആരോ​ഗ്യകരമായ ഒരു സംഭാരം കുടിക്കാം.അതും നെല്ലിക്ക ചോർത്തുണ്ടാക്കിയ രുചികരമായ സംഭാരം

പ്രതീകാത്മക ചിത്രം | AI Generated

വേനലിൽ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് നെല്ലിക്ക സംഭാരം. വീട്ടിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ നിർമിക്കാവുന്ന ആരോഗ്യ പാനീയമാണ് നെല്ലിക്ക സംഭാരം.

Buttermilk | Pinterest

ആവശ്യമുള്ള ചേരുവകൾ

പച്ചനെല്ലിക്ക: 10 എണ്ണം

ഇഞ്ചി: 1 കഷ്ണം

ചെറുനാരങ്ങ: രണ്ടെണ്ണം

കറിവേപ്പില: ആവശ്യത്തിന്

വെള്ളം: 5 ഗ്ലാസ്

ഉപ്പ്: ആവശ്യത്തിന്

Ingredients | AI Generated

ഉണ്ടാക്കുന്ന വിധം

നെല്ലിക്കയുടെ കുരു കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു ജാറിൽ ഇഞ്ചിയും, കറിവേപ്പിലയും, എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്കയും, ഉപ്പും, തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

അരച്ചെടുത്ത മിക്സ് അരിച്ചെടുത്ത് നാരങ്ങാ നീരും ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യാനുസരണം കുടിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ ഈ സംഭാരത്തിന് രുചി കൂടും.

Buttermilk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File