നമ്മുടെ വീട് നിറയെ വിഷവസ്തുക്കളോ?

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും സുരക്ഷിതമായ സ്ഥലം നമ്മുടെ വീടാണെന്ന് കരുതുന്ന ഇടം നിറയെ വിഷവസ്തുക്കൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇത് സത്യമാണ്. നമ്മളെ സാവകാശം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു കുറേയേറെ കാര്യങ്ങൾ നമ്മുടെ വീട്ടിലുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കേണ്ട ചില വിഷപദാർഥങ്ങളെ അറിയാം.

പ്രതീകാത്മക ചിത്രം | AI Generated

നോൺസ്റ്റിക് പാത്രങ്ങൾ

കോട്ടിങ്ങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം അപകടകരമാണ്. ഇവയിൽ നിന്ന് പോളിഫ്ലൂറോ ആൽക്കൈല്‍ വസ്തുക്കൾ പുറത്തു വരും. ഇത് പ്രത്യുൽപാദന ആരോഗ്യപ്രശ്നങ്ങളും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും

frying pan | Pexels

കൃത്രിമ മധുരങ്ങൾ

കാലറി കുറയ്ക്കും എന്ന ഗുണമൊഴികെ കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിന് ദോഷകരമാണ് എന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ഉൽപന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ​ദഹനസംബന്ധമായ പ്രശ്നങ്ങൾ വരാനും ഒപ്പം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കും ഉള്ള സാധ്യത കൂട്ടും.

പ്രതീകാത്മക ചിത്രം | Pexesl

പ്ലാസ്റ്റിക് കുപ്പികൾ

ഇവ പുനരുപയോഗിക്കുന്നതും ചൂടുള്ള സാഹചര്യങ്ങളിൽ ഇവ വയ്ക്കുന്നതും നല്ലതല്ല. കാരണം രാസവസ്തുക്കൾ പാനീയങ്ങളിലേക്കും കുടിവെളളത്തിലേക്കും കലരാൻ ഇത് ഇടയാക്കും. ഈ രാസവസ്തുക്കൾ ഹോർമോണുകളുമായി ചേർന്ന് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

Plastic Bottles | Pexels

സംസ്കരിച്ച പായ്ക്കറ്റ് ഭക്ഷണങ്ങൾ

അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണപദാർഥങ്ങളിൽ പ്രിസർവേറ്റീവുകളോടൊപ്പം കൃത്രിമ രുചികളും കൃത്രിമ മധുരങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയുടെ തുടർച്ചയായ ഉപയോഗം പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

എയർഫ്രഷ്നറുകൾ, സെന്റഡ് കാൻഡിലുകൾ

ഇവയിൽ വിഷാംശം നിറഞ്ഞ താലേറ്റുകൾ അടങ്ങിയിട്ടുള്ളത്. ഇവ ഹോർമോൺ സംവിധാനത്തെയാകെ തടസ്സപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും .

പ്രതീകാത്മക ചിത്രം | Pexels

ഡേലി മീറ്റ്

ഡേലി മീറ്റ് അഥവാ അരിഞ്ഞ് വേവിച്ച് തണുപ്പിച്ച് ലഭിക്കുന്ന ഹാം, സലാമി, ഹോട്ട് ഡോഗ് തുടങ്ങിയ ഇറച്ചികളിൽ വളരെ കൂടിയ അളവിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ആന്റിബാക്ടീരിയൽ സോപ്പ്

ആന്റി ബാക്ടീരിയൽ സോപ്പുകളിലും ക്ലീനിങ്ങ് ഉൽപന്നങ്ങളിലും അടങ്ങിയ ട്രൈക്ലോസാൻ എന്ന രാസവസ്തു ഏറെ അപകടമുണ്ടാക്കുന്നതാണ്. ഹോർമോൺ അസന്തുലനത്തിനും ആന്റിബയോട്ടിക് പ്രതിരോധം ഉണ്ടാകാനും ട്രൈക്ലോസാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

ഡിറ്റർജന്റുകളും ഡ്രയർ ഷീറ്റുകളും

അലക്കാനുപയോഗിക്കുന്ന ഡിറ്റർജന്റുകളിലും ഡ്രയർ ഷീറ്റുകളിലും ധാരാളം രാസവസ്തുക്കളുണ്ട്. ഇവ ആസ്ത്മയ്ക്കും അലർജികൾക്കും ഹോർമോൺ അസന്തുലനത്തിനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File