രാത്രി വൈകിയുള്ള വിശപ്പ്, പരിഹരിക്കാൻ ചില ആരോഗ്യകരമായ കോമ്പോ

അഞ്ജു സി വിനോദ്‌

വിശപ്പു കാരണം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലേ? മെലറ്റോണിൻ, ട്രിപ്റ്റോഫാൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ലേറ്റ് നൈറ്റ് കഴിക്കാവുന്ന ചില ആരോഗ്യകരമായ കോമ്പോ നോക്കിയാം.

.

പീനട്ട് ബട്ടർ ബനാന

വാഴപ്പഴവും പീനട്ട് ബട്ടറും ആരോ​ഗ്യകരമായ ഒരു ലേറ്റ് നൈറ്റ് സ്നാക് കോമ്പോ ആണ്. അതിന്റെ ഒപ്പം അൽപ്പം ഉരുക്കിയ ഡാർക്ക് ചോക്ലേറ്റ് കൂടി ചേർത്ത് 15 മിനിറ്റ് ഫ്രീസ് ചെയ്ത ശേഷം എടുത്താവ്‍ രുചിയും പോഷക​ഗുണവും കൂടും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്പ്പെടും.

കടല-ബദാം മിക്സ്

പ്രോട്ടീനും നാരുകളും നിറഞ്ഞ ഒന്നാണ് കടല-ബദാം മിക്സ്. ഇത് രാവിലെയും രാത്രിയും ലഘു ഭക്ഷണമായി കഴിക്കാവുന്നതാണ്. ഉപ്പിട്ട നിലക്കടല, വറുത്ത ബദാം, ഡാർക്ക് ചോക്ലേറ്റ് ചിപ്‌സ്, ഡ്രൈ ബെറിപ്പഴങ്ങൾ എന്നിവ യോജിപ്പിച്ചെടുക്കുന്നതാണ് ഈ മിക്സ്.

ബദാം ബട്ടർ നിറച്ച ഈത്തപ്പഴം

ഈന്തപ്പഴം നെടുകെ മുറിച്ച് അതിൽ, ബദാം ബട്ടർ നിറച്ചുള്ളതാണ് ഒരു രുചികരമായ ലഘുഭക്ഷണമാണിത്. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ് വെഡ്ജസ്

ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ് ഉപയോഗിച്ച് ഫ്രൈ ചെയ്യുന്നതാണ് മധുരക്കിഴങ്ങ് വെഡ്ജസ്. മധുരക്കിഴങ്ങ് കട്ടികുറച്ച് അരിഞ്ഞ്, ശേഷം അതിലേക്ക് ഉപ്പ്, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചു ബേക്ക് ചെയ്തെടുക്കുക. നല്ല ക്രിസ്പ് ആയ മധുരക്കിഴങ്ങ് വെഡ്ജസ് റെഡി. ഇത് ഗ്ലീക് യോഗര്‍ട്ടില്‍ ഡിപ്പ് ചെയ്തു കഴിക്കാവുന്നതാണ്.

ചീസ് പ്ലേറ്റ്

കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറഞ്ഞ അളവിൽ അടങ്ങിയ ചീസ് പ്രമേഹ രോഗികള്‍ക്ക് നല്ലൊരു ഓപ്ഷനാണ്. പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ അരിഞ്ഞതിലേക്ക് ചീസ് ചേര്‍ത്ത് പോഷകസമൃദ്ധമായ ഒരു ചീസ് പ്ലേറ്റ് ഉണ്ടാക്കാവുന്നതാണ്.

ചെറുപയര്‍

പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ചെറുപയര്‍ പുഴുങ്ങിയത് മികച്ച ലഘുഭക്ഷണമാണ്. സമ്മർദ്ദത്തിനും ഉറക്ക നിയന്ത്രണത്തിനും അത്യാവശ്യമായ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.