സമകാലിക മലയാളം ഡെസ്ക്
തിരക്കുപിടിച്ച ജീവിതത്തിൽ റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ഒരു ഈസി ഓപ്ഷൻ ആണെങ്കിലും അവ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഓഫീസ് തിരക്കിനിടെയും ആരോഗ്യകരമായ ദൈനംദിന ശീലങ്ങൾ പിന്തുടരാം.
ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടു വേണം ദിവസം തുടങ്ങാന്‍. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും ഓര്‍ക്കണം. അതിനായി ഒരു കുപ്പി വെള്ളം ഡെസ്കിൽ കരുതാം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ദഹനത്തെ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും നല്ലതാണ്.
ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഒരു ടിഫിന്‍ ബോക്സില്‍ ആക്കി ഓഫീസില്‍ കൊണ്ടു പോകാം. ഇവ വേണ്ട പ്രോട്ടീനും ഫൈബറും അവശ്യമായ പോഷകങ്ങളുമൊക്കെ ഉറപ്പാക്കും.
അടിക്കടി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് അസിഡിറ്റി, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് പകരം ഫ്രഷ് ജ്യൂസുകളോ ഹെര്‍ബൽ ചായയോ ആകാം.
കഴിയുന്ന ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോകാന്‍ ശ്രമിക്കാം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കണം. ഇത് ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം നല്‍കും.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും പാക്കറ്റില്‍ കിട്ടുന്നവയുമൊക്കെ ഒഴിവാക്കി ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങള്‍ തുടങ്ങി ആരോഗ്യകരമായവ തെരഞ്ഞെടുക്കാം. ഇത് അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയുമൊന്നും ശരീരത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates