സമകാലിക മലയാളം ഡെസ്ക്
ഫിറ്റ്നസ് നിലനിർത്താൻ ജിം വർക്ക്ഔട്ട് ഏറെ സഹായകരമാണ്. എന്നാൽ അമിതമായ വ്യായാമം ചെയ്തു കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്.
ഒരു ദിവസം എത്ര നേരം വർക്കഔട്ട് ചെയ്യുന്നതാണ് സുരക്ഷിതം? ഹാർട്ട്റേറ്റ് നോക്കി എങ്ങനെ വർക്ക്ഔട്ട് തീരുമാനിക്കാം?
ഓരോരുത്തരുടെ ശരീരഘടനയെയും മുൻഗണനകളെയും ആരോഗ്യത്തെയും ആശ്രയിച്ചാണ് വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും തീരുമാനിക്കുക.
ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വരെ വർക്ക്ഔട്ട് ചെയ്യുന്നതാണ് സുരക്ഷിത ദൈർഘ്യം. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനും മസിൽ ബിൽഡിങ്ങിനും ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുന്നവരുണ്ട്.
അമിത വ്യായാമം കാരണമുണ്ടാകുന്ന ആരോഗ്യ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ഹാർട്ട്റേറ്റ് നോക്കി വർക്ക്ഔട്ട് തീരുമാനിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം. ശരീരം എത്ര സമ്മർദത്തിലാണെന്ന് കാണിക്കുന്ന പ്രധാന ഇൻഡിക്കേറ്ററാണ് ഹാർട്ട് റേറ്റ്.
ഹാർട്ട് റേറ്റ് എങ്ങനെ കണ്ടെത്താം
220ൽ നിന്ന് നമ്മുടെ വയസ്സ് കുറച്ചു കിട്ടുന്നതാണ് ഹാർട്ട് റേറ്റ്. നിങ്ങളുടെ പ്രായം 40 ആണെങ്കിൽ, 220-30= 190 bpm ആണ് നിങ്ങളുടെ ഹാർട്ട് റേറ്റ്. ഇതിന് മുകളിലേക്ക് ഒരു കാരണവശാലും വ്യായാമം ചെയ്യാൻ പാടില്ല.
ഹാർട്ട് റേറ്റിന്റെ 85 ശതമാനം വരെയാണ് സുരക്ഷിതമായ അല്ലെങ്കിൽ ഐഡിയൽ അളവെന്ന് പറയുന്നത്. തല ചുറ്റൽ, നെഞ്ച് വേദന, ശ്വാസം മുട്ടൽ, ക്ഷീണം എന്നിവ തോന്നുന്ന സാഹചര്യത്തിൽ വർക്ക്ഔട്ട് കുറയ്ക്കണം.