പൂരി നല്ല സോഫ്റ്റാകും, എണ്ണ അധികം പിടിക്കുകയുമില്ല ; ഇതാ എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ പ്രഭാതഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പൂരി.

Poori | Pinterest

എന്നാൽ എണ്ണ അധികം പിടിക്കുന്നത് കൊണ്ട് തന്നെ അധികം പേരും പൂരി ഒഴിവാക്കാറുണ്ട്.

Poori | Pinterest

എങ്കിൽ ഇനി മുതൽ ആ പേടിവേണ്ട. പൂരിയിൽ എണ്ണയധികം പിടിക്കാതെ നല്ല സോഫ്റ്റായിട്ടുള്ള പൂരി ഉണ്ടാക്കാം.

Poori | Pinterest

ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് കാൽ കപ്പ് റവ ചേർത്തതിന് ശേഷം ഒരു ടീ സ്പൂൺ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ കൂടി ചേർത്ത് അര മണിക്കൂർ കുഴച്ചു വയ്ക്കുക.

Rava | Pinterest

അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയിൽ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയിൽ എണ്ണ പിടിക്കാതിരിക്കുക മാത്രമല്ല പൂരി കൂടുതൽ സോഫ്റ്റാവുക കൂടി ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പൂരി ഉണ്ടാക്കുമ്പോൾ വെള്ളം അധികം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. പൂരി വേഗത്തിൽ നന്നായി പൊങ്ങി വരാൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ പൂരി ഇടാൻ പാടുള്ളൂ. പൂരി കൂടുതൽ എണ്ണ കുടിക്കാതിരിക്കാൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണയിലേക്ക് പൂരി ഇടുമ്പോൾ നേരെ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. പതുക്കെ ചെരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File