ഉപ്പൂറ്റിയിലെ വിള്ളൽ മാറ്റാൻ ഇതാ ചില എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥാ വ്യതിയാനവും ചർമ്മത്തിലെ വരൾച്ചയും മൂലം ഉണ്ടാകുന്ന ഉപ്പൂറ്റി വിള്ളൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.

Cracked feet | Pinterest

ലളിതമായ ചില വീട്ടുവൈദ്യങ്ങളിലൂടെ പാദങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാം.

Cracked feet | Pinterest

ഒലീവ് ഓയില്‍

ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് വിണ്ടു കീറിയ ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുക. ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. എന്നും കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യണം.

Olive oil | Pinterest

ആര്യവേപ്പില

ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഇടക്കിടക്ക് ഇങ്ങനെ ചെയ്യുന്നത് കാലിന്റെ വിള്ളൽ മാറ്റും.

neem leaves | Pinterest

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് നമുക്ക് ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാം. നാരങ്ങ നീര് നല്ലതു പോലെ പാദത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം.

Lemon juice | Pinterest

പെട്രോളിയം ജെല്ലി

കിടക്കാന്‍ നേരത്ത് ഇത് കാലില്‍ പെട്രോളിയം ജെല്ലി തേച്ച് പിടിപ്പിക്കുക.എല്ലാ ദിവസവും ഇത് പുരട്ടുന്നത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാൻ സഹായിക്കും.

petroleum jelly | Pinterest

ഓട്‌സ്

ഓട്‌സ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് കാലില്‍ തേച്ച് പിടിപ്പിക്കുക. ഇത് വിണ്ടു കീറൽ മാറാൻ മാത്രമല്ല പാദങ്ങൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.

Oats | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file