മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ചില വ്യായാമങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുഖത്തെ പേശികളെ ദൃഢമാക്കാനും കൊഴുപ്പ് കുറയ്ക്കാനും ഫേഷ്യൽ വ്യായാമങ്ങൾ സഹായിക്കും.

face exercises | Pinterest

സിംപിളായി ചെയ്യാവുന്ന ചില മുഖത്തിനുള്ള വ്യായാമങ്ങൾ പരിചയപ്പെടാം

face exercises | Pinterest

ഫിഷ് ഫേസ്

കവിളുകൾ ഉള്ളിലേക്ക് വലിച്ചുപിടിച്ച് മീനിന്റെ വായ പോലെയാക്കുക. 10 സെക്കൻഡ് ഇങ്ങനെ പിടിച്ച ശേഷം വിടുക.

Fish face exercises | Pinterest

ചിൻ ലിഫ്റ്റ്

തല മുകളിലേക്ക് ഉയർത്തി നോക്കിയ ശേഷം ചുണ്ടുകൾ മുത്തം നൽകുന്നതുപോലെ വായ വിടർത്തുക. ഇത് താടിയെല്ലിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Chin lift exercises | AI Generated

സ്കൈ കിസ്സ്

ഇത് ഡബിൾ ചിൻ അഥവാ താടിക്ക് താഴെയുള്ള കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ്. നേരെ നിൽക്കുകയോ ഇരിക്കുകയോ ചെയ്ത ശേഷം തല പരമാവധി മുകളിലേക്ക് ഉയർത്തുക. സീലിംഗിലേക്ക് നോക്കി ഉമ്മ നൽകുന്നത് പോലെ ചുണ്ടുകൾ വിടർത്തുക. 10 സെക്കൻഡ് ഇങ്ങനെ നിന്ന ശേഷം പഴയ നിലയിലേക്ക് വരിക. ഇത് 10 തവണ ആവർത്തിക്കുക.

Sky Kiss exercise | AI Generated

ടംഗ് സർക്കിൾ

താടിയെല്ലിന്റെ ആകൃതി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. വായ അടച്ചുപിടിച്ച ശേഷം നാവ് വായയ്ക്കുള്ളിൽ പല്ലിന് പുറത്തായി വൃത്താകൃതിയിൽ കറക്കുക. ക്ലോക്ക്‌വൈസ് ദിശയിലും ആന്റി-ക്ലോക്ക്‌വൈസ് ദിശയിലും 15 തവണ വീതം ഇത് ചെയ്യുക.

Tongue circles exercise | AI Generated

ഫേസ് മസാജ്

ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് അല്പം വെളിച്ചെണ്ണയോ ഫേഷ്യൽ ഓയിലോ ഉപയോഗിച്ച് താഴെ നിന്ന് മുകളിലേക്ക് മുഖം മസാജ് ചെയ്യുക. ഇത് ലിംഫാറ്റിക് ഡ്രെയിനേജിന് സഹായിക്കുകയും മുഖത്തെ നീര് കുറയ്ക്കുകയും ചെയ്യും.

face massage | Pinterest

ച്യൂയിംഗം ചവയ്ക്കുന്നത്

ഷുഗർ-ഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് താടിയെല്ലിലെ പേശികൾക്ക് തുടർച്ചയായ വ്യായാമം നൽകും. ഇത് കവിൾത്തടങ്ങൾ കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam