വിഭവങ്ങളിൽ എണ്ണ അധികമായോ? കുറയ്ക്കാൻ ഇതാ ചില കുറുക്കുവഴികൾ

സമകാലിക മലയാളം ഡെസ്ക്

വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ് എണ്ണയെങ്കിലും, അമിതമായ അളവിൽ എണ്ണ ഉപയോഗിച്ചാൽ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

പ്രതീകാത്മക ചിത്രം | Pinterest

ആ കാരണം കൊണ്ട് മാത്രം എണ്ണ പലഹാരങ്ങൾ ഇഷ്‌ടമായിരുന്നിട്ടും അവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നവരുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

രുചി കുറയാതെ തന്നെ ഭക്ഷണത്തിൽ നിന്നും എണ്ണയുടെ അളവ് കുറയ്‌ക്കാൻ ചില എളുപ്പ വഴികളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

പേപ്പർ ടവൽ ഉപയോഗിക്കുക

ഫ്രൈഡ് ചിക്കൻ, വട, ബജി തുടങ്ങിയ വിഭവങ്ങൾ ഒരു പേപ്പർ ടവൽ വച്ച പാത്രത്തിലേക്ക് വറുത്ത് കോരി വയ്‌ക്കുക. പേപ്പർ ടവൽ എണ്ണമയത്തെ ആഗിരണം ചെയ്യുന്നതിനാൽ വിഭവങ്ങളിലുള്ള എണ്ണയെ ഇവ വലിച്ചെടുക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ ചൂടിൽ ഫ്രൈ ചെയ്യുക

എണ്ണ കൃത്യമായ ചൂടാകുന്നതിന് മുൻപ് അതിലേക്ക് ചേരുവകൾ ചേർക്കുന്നത് കൂടുതൽ എണ്ണ വലിച്ചെടുക്കുന്നതിന് കാരണമാകുന്നു. അതിനാൽ എണ്ണ നല്ലതുപോലെ ചൂടായതിന് ശേഷം മാത്രമേ അതിലേക്ക് വറുത്തെടുക്കാനുള്ള ആഹാരസാധനങ്ങൾ ചേർക്കാൻ പാടുള്ളു.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ കോരിമാറ്റുക

കറി, സൂപ്പ്, സ്റ്റ്യൂ, അച്ചാർ തുടങ്ങിയവയിൽ ഈ മാർഗം പരീക്ഷിക്കാം. ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചതിന് ശേഷമാണെങ്കിൽ മുകളിൽ കട്ട പിടിച്ച എണ്ണ സ‌പൂൺ കൊണ്ട് എടുത്ത് കളയുന്നത് കൂടുതൽ എളുപ്പമാകും.

പ്രതീകാത്മക ചിത്രം | AI Generated

ഐസ്‌ക്യൂബ് ട്രിക്ക്

എണ്ണ കൂടുതലുളള കറിയിലേക്ക് ഒരു വലിയ ഐസ് ക്യൂബ് അൽപം സമയം താഴ്‌ത്തിവച്ച ശേഷം പുറത്തേക്കെടുക്കുന്നത് അധിക എണ്ണയെ വലിച്ചെടുക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File