ചുണ്ടിന് സ്വാഭാവിക നിറം നൽകാൻ ഇതാ ചില ലളിതമായ വഴികൾ

സമകാലിക മലയാളം ഡെസ്ക്

ചുവന്നു തുടുത്ത അധരങ്ങൾ ആരുടെയും സ്വപ്നമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പലരെയും അലട്ടുന്ന പ്രശ്നമാണ് ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ലിപ്സ്റ്റിക്കുകളുടെയും മറ്റ് കെമിക്കലുകളുടെയും അമിത ഉപയോഗം മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ടുകൾ മനോഹരമാക്കാൻ വീട്ടില്‍ പരീക്ഷിക്കാനുള്ള ചില വഴികൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു ചുണ്ടിൽ ഉരസുക. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും സഹായിക്കും.

Beetroot | Pinterest

വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാന്‍ സഹായിക്കും.

Cucumber | Pinterest

രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയില്‍ ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുന്നത് ചുണ്ടുകളുടെ ഇരുണ്ടനിറം മാറ്റി സ്വാഭാവിക ഭംഗി ലഭിക്കാൻ സഹായിക്കും.

Almond oil | Pinterest

ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടാം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും.

പ്രതീകാത്മക ചിത്രം | AI Generated

ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI generated

നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക.

Lemon and honey | Pinterest

രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാന്‍ സഹായിക്കും.

Ghee | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File