വീട്ടിലെ ഭക്ഷണവും സുരക്ഷിതമല്ലേ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പുറത്തുനിന്നുള്ള ഭക്ഷണത്തിൽ നിന്ന് മാത്രമാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകുക എന്ന ചിന്തയാണ് മിക്ക ആളുകൾക്കും.

പ്രതീകാത്മക ചിത്രം

എന്നാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷ ബാധ സംഭവിക്കാം.

പ്രതീകാത്മക ചിത്രം

ലളിതമായ ചില ശീലങ്ങളിലൂടെ വീട്ടിലെ ഭക്ഷണത്തിലെ ഭക്ഷ്യവിഷബാധ സാധ്യത വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം

ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ സോപ്പ് ഉപയോ​ഗിച്ച് നല്ലതു പോലെ കഴുകണം.

Hand cleaning | Pinterest

പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിൽ നിന്ന് ബാക്ടീരിയ പടരാം. അതുകൊണ്ട് പാകം ചെയ്ത ഭക്ഷണവുമായി ഇവ കലരാതെ സൂക്ഷിക്കുക.

fresh fish | Pinterest

കട്ടിങ് ബോർഡ്, കത്തി എന്നിവ ഓരോ ആവശ്യത്തിനും വേറെ പ്രത്യേകം ഉപയോ​ഗിക്കാം

cutting board | Pinterest

ശരിയായി പാചകം ചെയ്യാത്ത ഭക്ഷണത്തിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടാവാം. ചിക്കൻ, മീൻ, മാംസം എന്നിവ പൂർണമായും വേവിച്ചു കഴിക്കുക. മുട്ട പകുതി വേവിച്ചു കഴിക്കുന്നത് പതിവാക്കാതിരിക്കുക.

chicken | Pinterest

പാചകം ചെയ്ത ഭക്ഷണമാണെങ്കിൽ പോലും അധിക നേരം പുറത്ത് സൂക്ഷിക്കരുത്. ഭക്ഷണം ബാക്കിയായാൽ രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കുന്നതിന് മുൻപ് നന്നായി കഴുകണം.

Vegetables cleaning

പാത്രം കഴുകാനെടുക്കുന്ന സ്പോഞ്ച്, വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന തുണി എന്നിവ കൃത്യമായ ഇടവേളയിൽ മാറ്റുക. സിങ്ക് വൃത്തിയായി സൂക്ഷിക്കുക.

sponge scrubber | Pinterest

പാക്കറ്റ് ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ കാലാവധി പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഭക്ഷണം ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം

മലിനജലം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. തിളപ്പിച്ച വെള്ളമോ ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.

Hot Water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam