എസി മുറിയിലെ ജോലി കാരണം ചർമ്മം നശിക്കുന്നോ? തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഓഫീസിൽ കയറുന്നത് മുതൽ വൈകുന്നേരം ഇറങ്ങുന്നത് വരെ എസി മുറിയിൽ പണിയെടുക്കുന്നവരാണ് നമ്മളിൽ മിക്കവരും

പ്രതീകാത്മക ചിത്രം | AI Generated

പുറത്തെ ചൂടിൽ നിന്ന് എസി നൽകുന്ന തണുപ്പ് വലിയ ആശ്വാസമാണെങ്കിലും, നിങ്ങളുടെ ചർമ്മത്തിന് ഇത് അത്ര നല്ലാതല്ല.

പ്രതീകാത്മക ചിത്രം | AI Generated

വായുവിലെ ഈർപ്പം പൂർണ്ണമായും വലിച്ചെടുക്കുന്ന എസി, നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റും. ചർമ്മം വിണ്ടുകീറാനും, അകാല വാർദ്ധക്യത്തിനും, ചൊറിച്ചിലിനും ഇത് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

അൽപ്പം ശ്രദ്ധിച്ചാൽ എ‌സി കൊണ്ട് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വാട്ടർ തെറാപ്പി

എസി മുറിയിൽ ഇരിക്കുമ്പോൾ ദാഹം തോന്നില്ല എന്നാൽ വെള്ളം കുടിക്കാതിരിക്കരുത്. ചർമ്മത്തിന് ഉള്ളിൽ നിന്ന് ഈർപ്പം നൽകാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തും.

പ്രതീകാത്മക ചിത്രം | Pinterest

ലിക്വിഡ് മോയിസ്ചറൈസർ

ഓഫീസിൽ എത്തുന്നതിന് മുൻപും ജോലിക്കിടയിലും നല്ലൊരു മോയിസ്ചറൈസർ ഉപയോഗിക്കുക. എസി വായു ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം വലിച്ചെടുക്കുന്നത് തടയാൻ ഇത് ഒരു കവചമായി പ്രവർത്തിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ലിപ് കെയർ

മുഖത്തേക്കാൾ വേഗത്തിൽ എസി ബാധിക്കുന്നത് ചുണ്ടുകളെയാണ്. കെമിക്കലുകൾ കുറഞ്ഞ ഒരു ലിപ് ബാം എപ്പോഴും കൂടെ കരുതുക. ചുണ്ടുകൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുരട്ടുക.

പ്രതീകാത്മക ചിത്രം | Pinterest

ഫേസ് മിസ്റ്റ് സ്പ്രേ

മുഖം വല്ലാതെ വരളുന്നതായി തോന്നിയാൽ ഇടയ്ക്ക് റോസ് വാട്ടറോ അല്ലെങ്കിൽ ഫേസ് മിസ്റ്റോ മുഖത്ത് സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് പെട്ടെന്ന് ഒരു ഉന്മേഷം നൽകും.

പ്രതീകാത്മക ചിത്രം | AI Generated

ചൂടുവെള്ളത്തിലെ മുഖം കഴുകൽ ഒഴിവാക്കുക

ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ ചൂടുവെള്ളത്തിൽ മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. ഇത് ചർമ്മം കൂടുതൽ വരണ്ടതാക്കും. പകരം സാധാരണ വെള്ളം ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണക്രമം

കഫീൻ അടങ്ങിയ ചായയും കാപ്പിയും എസി മുറിയിൽ ഇരിക്കുമ്പോൾ അമിതമായി കുടിക്കുന്നത് ഒഴിവാക്കുക. പകരം വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും ജ്യൂസുകളും ശീലമാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File