സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നായ വെണ്ടയ്ക്ക പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ്.
കടയിൽ നിന്ന് വാങ്ങുന്ന വെണ്ടയ്ക്ക ദിവസങ്ങൾക്കുള്ളിൽ കറുത്തു പോകുന്നതും പൂപ്പൽ പിടിക്കുന്നതും പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്.
ദിവസങ്ങളോളം വെണ്ടയ്ക്ക കേടുവരാതെ സൂക്ഷിക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം.
വാങ്ങിയ ഉടനെ വെണ്ടയ്ക്ക കഴുകി വൃത്തിയാക്കാം. ശേഷം തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് നനവ് പൂർണമായും തുടച്ചെടുക്കാം.
ഈർപ്പം തുടച്ചെടുത്തതിനു ശേഷം വായു സഞ്ചാരമില്ലാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക സൂക്ഷിക്കാം.
കൂടുതൽ ദിവസത്തേക്ക് വെണ്ടയ്ക്ക കേടുകൂടാതെ ഇരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പാത്രത്തിന്റെ താഴെയും മുകളിലും പേപ്പർ ടവലോ ടിഷ്യൂ പേപ്പറോ വിരിക്കുന്നത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
വെണ്ടക്ക കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അതിന്റെ അറ്റങ്ങൾ മുറിക്കുകയോ കഷണങ്ങളാക്കുകയോ ചെയ്യാതെ മുഴുവനായിത്തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
കഴുകി വൃത്തിയാക്കിയ വെണ്ടക്ക 2-3 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട്, ഉടൻ തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റാം. നന്നായി വെള്ളം കളഞ്ഞ്, വെണ്ടക്ക കഷണങ്ങളാക്കി എയർടൈറ്റ് ഫ്രീസർ ബാഗുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates