അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് വെള്ളം പോകാതെ കഷ്ടപ്പെടേണ്ടി വരും.

പ്രതീകാത്മക ചിത്രം | AI generated

ഭക്ഷണാവശിഷ്ടങ്ങൾ, മുടിക്കെട്ടുകൾ, സോപ്പ് എന്നിവ അടിഞ്ഞുകൂടുമ്പോഴാണ് ഡ്രെയിൻ അടഞ്ഞുപോകുന്നത്.

പ്രതീകാത്മക ചിത്രം | AI generated

അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കാൻ എന്തൊക്കെചെയ്യാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചെറുചൂട് വെള്ളം

സിങ്കുകളിൽ മാലിന്യങ്ങൾ അടഞ്ഞുകൂടിയാൽ വെള്ളം പോകുന്നതിന് തടസമാകുന്നു. ഇത് പരിഹരിക്കാൻ ചെറുചൂടുവെള്ളം സിങ്കിലേക്ക് ഒഴിച്ച് കൊടുക്കുക.ഇത് മാലിന്യങ്ങൾ അലിയിക്കുകയും വെള്ളം പോകുന്നതിനുള്ള തടസ്സം മാറാൻ സഹായിക്കുകയും ചെയ്യുന്നു.

Warm water | Pinterest

ബേക്കിംഗ് സോഡയും വിനാഗിരിയും

ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ ചേർത്ത് ലായനി തയാറാക്കണം. ശേഷം ഈ ലായനി സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂടുവെള്ളം ഒഴിച്ചാൽ അടവ് മാറിക്കിട്ടും.

Baking soda and vinegar | Pinterest

ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും ഇട്ടതിന് ശേഷം അതിലേക്ക് ചൂട് വെള്ളമൊഴിക്കാം. ശേഷം ലായനി സിങ്കിലേക്ക് ഒഴിച്ച് കൊടുക്കണം. രാത്രിമുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ വെള്ളമൊഴിച്ച് കഴുകാവുന്നതാണ്.

Baking soda and salt | Pinterest

കാസ്റ്റിക് സോഡ

കാസ്റ്റിക് സോഡ വെള്ളത്തിൽ കലർത്തുക, എന്നിട്ട് ശ്രദ്ധാപൂർവം ഡ്രെയിനിലേക്ക് ഒഴിക്കുക. കുറച്ചുസമയം അതങ്ങനെ തന്നെ ഇരിക്കട്ടെ. ശേഷം നല്ല തിളച്ച വെള്ളം അതിലേക്ക് ഒഴിച്ചുകൊടുക്കാം. കാസ്റ്റിക് സോഡ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസുകളും കണ്ണടകളും ധരിക്കാൻ മറക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Caustic soda | Pinterest